പട്യാല: 34 വര്‍ഷം പഴക്കമുള്ള റോഡപകട കേസില്‍ പട്യാല ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനെ വിട്ടയക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നീട്ടിവച്ചു. റിപ്പബ്ലിക് ദിനത്തോടനുന്ധിച്ച് നല്ല നടപ്പിനെ തുടര്‍ന്നാണ് സിദ്ദുവിനെ വിട്ടയയ്‌ക്കാന്‍ നേരത്തെ തീരുമാനമായത്. സിദ്ദുവിന്‍റെ ഭാര്യ ഡോ. നവ്‌ജ്യോത് കൗര്‍ സിദ്ദുവാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
'നവജ്യോത് സിദ്ധുവിനെ ക്രൂരമായ മൃഗം എന്ന വിഭാഗത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നു. അതിനാല്‍ 75ാമത് റിപ്പബ്ലിക്ക് ദിനത്തില്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ നീട്ടിവച്ചു. അതിനാല്‍ നിങ്ങളോടെല്ലാവരോടും അദ്ദേഹത്തിന്‍റെ അടുത്ത് നിന്നും മാറി നില്‍ക്കാന്‍ അഭ്യര്‍ഥിക്കുന്നു'- ഡോ നവ്‌ജ്യോത് കൗര്‍ സിദ്ദു ട്വീറ്റ് ചെയ്‌തു.
- — DR NAVJOT SIDHU (@DrDrnavjotsidhu) January 25, 2023 " class="align-text-top noRightClick twitterSection" data="
— DR NAVJOT SIDHU (@DrDrnavjotsidhu) January 25, 2023
">— DR NAVJOT SIDHU (@DrDrnavjotsidhu) January 25, 2023
സിദ്ദുവിനെ സ്വീകരിക്കാനായി അനുയായികള്‍: 34 വര്‍ഷം പഴക്കമുള്ള റോഡപകടക്കേസില്‍ ഒരു വര്‍ഷമായി സിദ്ദു തടവു ശിക്ഷ അനുഭവിക്കുകയാണ്. നല്ല നടപ്പിനെ തുടര്‍ന്ന് റിപ്പബ്ലിക് ദിനത്തില്‍ മോചിതരാക്കേണ്ട തടവുകാരുടെ കൂട്ടത്തില്‍ സിദ്ദുവിന്‍റെ പേരും ഉള്‍പെടുത്തിയ ശുപാര്‍ശ പട്ടിക ജയില്‍ അധികൃതര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍, സിദ്ദുവിന്‍റെ ജയില്‍ മോചനം നീട്ടിവച്ചത് അദ്ദേഹത്തിന്‍റെ കുടുംബത്തിനും അനുയായികള്‍ക്കും വന്‍ തിരിച്ചടിയായി.
74ാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തെ വിട്ടയയ്‌ക്കുന്ന വിവരം സിദ്ദുവിന്‍റെ അനുയായികള്‍ സ്ഥിരീകരിച്ചിരുന്നു. ജയില്‍ മോചിതനാകുന്ന സിദ്ദുവിന് വമ്പിച്ച സ്വീകരണം നല്‍കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. അതിനായി സിദ്ദു കടന്നു പോകുന്ന എല്ലാ റൂട്ടുകളും ട്വിറ്ററിലെ റൂട്ട് മാപ്പ് വഴി പങ്കുവെയ്‌ക്കുകയും ജനങ്ങളോട് സിദ്ദുവിനെ സ്വാഗതം ചെയ്യാന്‍ അഭ്യര്‍ഥിക്കുകയും ചെയ്‌തിരുന്നു.
സിദ്ദുവിന്‍റെ പേരിലുള്ള കേസ്: 1998ല്‍ കാര്‍ പാര്‍ക്കിങ്ങിന്‍റെ പേരില്‍ ഗുര്‍ണാം സിങ് എന്നയാളും സിദ്ദുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഗുര്‍ണാം സിങ് മരണപ്പെടുകയും ചെയ്‌ത കേസിലാണ് നിലവില്‍ സിദ്ദു ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. ഹൃദയാഘാതം മൂലമാണ് ഇയാള്‍ മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, അക്രമത്തിനിടെ ഗുര്‍ണാം സിങിന് പരിക്കേറ്റിരുന്നു.
തുടക്കത്തില്‍ സെഷന്‍സ് കോടതി കേസ് തീര്‍പ്പാക്കിയിരുന്നു. എന്നാല്‍, 2006ല്‍ ഹൈക്കോടതി കേസ് ഏറ്റെടുക്കുകയായിരുന്നു. ശേഷം, സിദ്ദുവിനും കൂട്ടാളിക്കും മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
ക്രിക്കറ്റ് താരമായിരുന്ന സിദ്ദു ഹൈക്കോടതിയിൽ ശിക്ഷ അനുഭവിച്ചിരുന്ന സമയം രാഷ്‌ട്രീയത്തിൽ പ്രവേശിച്ചിരുന്നു. ഇതിനെ സുപ്രീം കോടതി ചോദ്യം ചെയ്‌തിരുന്നു. ശിക്ഷാകാലാവധി അവസാനിച്ച ശേഷം ലോക്‌സഭയില്‍ നിന്നും രാജി വച്ച സിദ്ദു മഹത്തായ ജീവിതം നയിച്ചു.
ആദ്യം കുറ്റവാളി പിന്നീട് നിരപരാധി: 2018ല്‍ 323ാം വകുപ്പ് പ്രകാരം സിദ്ദു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സുപ്രീം കോടതി 304 (മനഃപൂര്‍വമുള്ള നരഹത്യ) വകുപ്പ് പ്രകാരം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. അതിനാല്‍ പിഴ ചുമത്തി അദ്ദേഹത്തെ വിട്ടയയ്‌ക്കുകയായിരുന്നു. 2018 സെപ്‌റ്റംബര്‍ 12ന് സിദ്ദു കുറ്റക്കാരനല്ല എന്ന കണ്ടെത്തിയ വിധിയ്‌ക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജിയില്‍ വാദം കേള്‍ക്കുവാന്‍ കോടതി തയ്യാറായി.
ശേഷം, 2022 മാര്‍ച്ച് 25ന് അദ്ദേഹത്തെ തടവു ശിക്ഷയ്‌ക്കായി കോടതി വിധിക്കുകയായിരുന്നു. സിദ്ദു ഏഴ് മാസത്തെ ശിക്ഷ ഇതിനോടകം തന്നെ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്ന് അദ്ദേഹം പുറത്തിറങ്ങിയാല്‍ ജനുവരി 30ന് നടക്കുന്ന രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനും പദ്ധതിയിട്ടിരുന്നു. സമാപന ചടങ്ങില്‍ പങ്കെടുക്കാൻ പാര്‍ട്ടിയില്‍ നിന്നും സിദ്ദുവിന്‍റെ ഭാര്യയ്‌ക്ക് ക്ഷണം ലഭിച്ചിരുന്നു.