പാട്യാല (പഞ്ചാബ്): കൊലപാതക കേസില്‍ പാട്യാല സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിനെ വൈദ്യപരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. പട്യാലയിലെ ഗവൺമെന്റ് രജീന്ദ്ര ആശുപത്രിയിലേക്കാണ് പ്രത്യേക പരിശോധനകള്‍ക്ക് വേണ്ടി സിദ്ദുവിനെ മാറ്റിയത്. കോണ്‍ഗ്രസ് നേതാവിന്‍റെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ കണക്കിലെടുത്താണ് നടപടി.
ഗോതമ്പ്, എണ്ണ തുടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതില്‍ അദ്ദേഹത്തിന് അലര്‍ജിയുണ്ടെന്നും, ജയിലില്‍ പ്രത്യേക ഭക്ഷണം നല്‍കാന്‍ അനുവദിക്കണം എന്ന ആവശ്യം സിദ്ദുവിന്‍റെ അഭിഭാഷകരാണ് കോടതിയില്‍ ഉന്നയിച്ചത്. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവിനെ ദേഹപരിശോധനയ്‌ക്ക് വിധോയമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാട്യാല കോടതി ഉത്തരവിട്ടത്. സിദ്ദുവിന്‍റെ പരിശോധനകള്‍ക്കായി ജുഡീഷ്യല്‍ ചീഫ് മജിസ്‌ട്രേറ്റ് പ്രത്യേക വൈദ്യ സംഘത്തെ ആശുപത്രിയില്‍ നിയോഗിച്ചിട്ടുണ്ട്.
സിദ്ദുവിന് പ്രത്യേക ഭക്ഷണക്രമം അനുവദിക്കുന്നത് സംബന്ധിച്ചുള്ള രജീന്ദ്ര ആശുപത്രിയിലെ വിദഗ്‌ദ സമിതിയുടെ റിപ്പോര്‍ട്ട് ദേഹപരിശോധനയ്‌ക്ക് ശേഷം കോടതിയില്‍ സമര്‍പ്പിക്കും. 34 വർഷം പഴക്കമുള്ള കൊലപാതക കേസില്‍ ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിച്ച വിധിയില്‍ കീഴടങ്ങാന്‍ സമയം വേണമെന്ന് അഭ്യര്‍ഥിച്ച് നവ്‌ജ്യോത് സിങ് സിദ്ദു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അത് പരിഗണിക്കാത്തതിനെ തുടർന്നാണ് പട്യാല കോടതിയിലെത്തി സിദ്ദു കീഴടങ്ങിയത്.
more read: സിദ്ദു ഇനി പട്യാല ജയിലിലെ 241283 -ാം നമ്പർ തടവുപുള്ളി; പ്രത്യേക പരിഗണനയില്ല