ഇംഫാൽ: രണ്ട് മ്യാൻമർ സ്വദേശികൾ അടക്കം ആറ് പേരടങ്ങുന്ന കള്ളക്കടത്ത് സംഘം അസം റൈഫിൾസിന്‍റെ പിടിയിൽ. മണിപ്പൂരിലെ ടെന്നൗപാൽ ജില്ലയിൽ നിന്നാണ് മയക്കുമരുന്നും 165 കോടി രൂപയുടെ കള്ളപ്പണവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. അതിർത്തി പട്ടണമായ മോറേയിലെ രണ്ട് സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസവും 6.5 കോടി രൂപയുടെ വസ്തുക്കളുമായി മ്യാൻമർ സ്വദേശികൾ അസം റൈഫിൾസിന്‍റെ പിടിയിലായിരുന്നു.