കൊപ്പല്‍ (കര്‍ണാടക): ഭിന്ന ശേഷിക്കാരനായ(Differently Abled) കൊപ്പാലിലെ അബു സാഹെബാ(AbuSaheba) വ്യത്യസ്‌തനാകുന്നത് വേറിട്ട തന്‍റെ പ്രവൃത്തികളിലൂടെയാണ്. ജന്മംകൊണ്ട് മുസ്‌ലിമായ(Muslim) അബു സാഹെബാ സ്വന്തം നിലയ്ക്ക് ഒരു ഹിന്ദു ക്ഷേത്രം(Hindu Temple) നിര്‍മിച്ച് അവിടെ പൂജകള്‍ നടത്തുകയാണ്. കൊപ്പല്‍ ജില്ലയിലെ ഹിത്നാല ഗ്രാമത്തിലാണ് അബു സാഹെബായുടെ ക്ഷേത്രം.
കൊപ്പാല്‍ ജില്ലയിലെ തന്നെ ഗംഗാവതി താലൂക്കിലെ ബസപട്ടണ വില്ലേജിലാണ് അബു സാഹെബാ ജനിച്ചത്. ജന്മനാതന്നെ അദ്ദേഹം ഭിന്നശേഷിക്കാരനായിരുന്നു. സാമുദായിക സൗഹാര്‍ദത്തിന്‍റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ് അബു സാഹെബാ വളര്‍ന്നത്. ഉപജീവനത്തിനായി കൊപ്പല്‍ ജില്ലയിലെ ഹിത്നാല ഗ്രാമത്തില്‍ ഒരു പഞ്ചര്‍ കട നടത്തുകയായിരുന്നു അബു സാഹെബാ.
എന്തുകൊണ്ടാണ് ഹിന്ദു ക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനിച്ചത് എന്നതിനെക്കുറിച്ച് അബു സാഹെബിന് പറയാന്‍ ഒരു കാരണമുണ്ട്. അത് ഇങ്ങനെയാണ്. ഒരു ദിവസം ഉറക്കത്തില്‍ അംബാ ദേവി സ്വപ്‌നത്തില്‍ പ്രത്യക്ഷയായത്രേ.
അംബാദേവി പ്രസാദിച്ചതിനെത്തുടര്‍ന്ന് ഹൊന്നുരാലി ദര്‍ഗയും അംബാദേവി ക്ഷേത്രവും ഹിത്നാല ഗ്രാമത്തില്‍ ഒരേ സ്ഥലത്ത് തന്നെ പണിയുകയായിരുന്നു. ഇവിടെ അബു സാഹെബാ നിത്യ പൂജകള്‍ നടത്തുന്നു. നിരവധി ഭക്തരാണ് നിത്യേന ഇവിടെ ആരാധനയ്ക്കായി എത്തുന്നത്.
മതസൗഹാര്‍ദം ഉണ്ടാകുക എന്നതാണ് അബു സാഹെബായുടെ ആവശ്യം(Communal Harmony): അംബാദേവിയുടെ ഭക്തരുടെ സഹായത്തോടെയാണ് അബു സാഹെബാ അഞ്ച് മാസം കൊണ്ട് ക്ഷേത്രം നിര്‍മിച്ചത്. പ്രത്യേകിച്ച് ആവശ്യം ഒന്നും പറഞ്ഞല്ല സാഹെബിന്‍റെ പ്രാര്‍ഥന. രാജ്യത്ത് സാമുദായിക സൗഹാര്‍ദം ഉണ്ടാകണമെന്നാണ് അബു സാഹെബായുടെ ആഗ്രഹം.
പ്രത്യേക മന്ത്രങ്ങള്‍ ജപിച്ചാണ് അബു സാഹെബാ പ്രാര്‍ഥിക്കുന്നത്. മാത്രമല്ല, ക്ഷേത്രത്തിലെത്തുന്നവരുടെ നെറുകില്‍ ഇയാള്‍ കുങ്കുമവും ചാര്‍ത്തും. അബു സാഹെബയുടെ പ്രവര്‍ത്തി പ്രശംസ അര്‍ഹിക്കുന്നതാണെന്നാണ് ഇവിടെ എത്തുന്നവര്‍ പറയുന്നത്.
ഭാര്യയ്‌ക്ക് ക്ഷേത്രം പണിത് രാം സേവക്(Temple For Died Wife): അതേസമയം, അകാലത്തില്‍ തന്നെ വിട്ടുപിരിഞ്ഞ ഭാര്യയോടുള്ള സ്‌നേഹത്തിന് സ്‌മാരകം തീര്‍ത്തിരിക്കുകയാണ് ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ല നിവാസിയായ രാം സേവക്. പക്ഷേ ഭാര്യയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു സ്‌മാരകം എന്നതിലുപരി, അവരുടെ പ്രതിമ പണിത് ക്ഷേത്രം സ്ഥാപിച്ച് ആരാധന തുടരുകയാണ് ഇയാള്‍. ഭാര്യ രൂപയുടെ മരണത്തില്‍ ഏറെ ദുഖത്തിലാഴ്‌ന്ന ഇയാള്‍ തിരക്കുകളിലേര്‍പ്പെട്ട് മനപ്പൂര്‍വം സംഭവം മറക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.
ഇതോടെയാണ് പ്രതിമയുടെ നിര്‍മാണവും വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയായുള്ള ഫാമില്‍ ക്ഷേത്ര നിര്‍മാണവും നടത്തുന്നത്. മാത്രമല്ല നിത്യേന രാവിലെയും വൈകുന്നേരത്തും ആരാധനയും ആരംഭിച്ചു. രൂപയ്ക്ക് ഒട്ടനേകം ഗുണങ്ങളുണ്ടായിരുന്നു.
അവൾ സദ്‌ഗുണ സമ്പന്നയായിരുന്നു. ജീവിതത്തിൽ വേദനാജനകമായ നിരവധി ഘട്ടങ്ങൾ ഉണ്ടായിരുന്നപ്പോഴെല്ലാം അവള്‍ എനിക്ക് താങ്ങും തണലുമായിരുന്നു. ഒരു നിഴൽ പോലെ എനിക്കൊപ്പമുണ്ടായിരുന്ന അവൾ, ഞാന്‍ ഓഫിസിൽ നിന്ന് വീട്ടിൽ മടങ്ങിയെത്തിയ ശേഷം ഒരുമിച്ചല്ലാതെ ഭക്ഷണം കഴിക്കാറില്ലായിരുന്നു. അവര്‍ കൂടെയുണ്ടായിരുന്ന സമയമത്രയും കുടുംബത്തിൽ എപ്പോഴും സന്തോഷമായിരുന്നുവെന്നും രാം സേവക് പറയുന്നു.