ETV Bharat / bharat

Karnataka| മണ്‍സൂണ്‍ എത്തിയിട്ടും മഴയില്ല; കൃഷിയും ജീവിതവും തുലാസിൽ, കൂട്ട പ്രാർഥനയിൽ കണ്ണീർ പൊഴിച്ച് ജനങ്ങൾ - ആസിഫ് സേത്ത് എംഎൽഎ

നഗരത്തിലെ ഈദ്ഗാഹ് മൈതാനത്താണ് ആയിരത്തോളം വരുന്ന മുസ്‌ലിം മത വിശ്വാസികള്‍ ശനിയാഴ്‌ച മഴയ്‌ക്കായി കണ്ണീർ പൊഴിച്ചുകൊണ്ട് പ്രാർഥിച്ചത്.

മണ്‍സൂണ്‍  മഴയ്‌ക്കായി കണ്ണീർ പൊഴിച്ച് പ്രാർഥന  ഈദ്ഗാഹ് മൈതാനം  MUSLIM BROTHERS TEARFUL IN MASS PRAYER FOR RAIN  കൂട്ട പ്രാർഥനയിൽ കണ്ണീർ പൊഴിച്ച് ജനങ്ങൾ  മണ്‍സൂണ്‍ എത്തിയിട്ടും മഴയില്ല  ഈദ്ഗാഹ് മൈതാനം  മുഫ്‌തി അബ്ദുൽ അസീസ് ഖാസി  ആസിഫ് സേത്ത് എംഎൽഎ  MASS PRAYER FOR RAIN IN KARNATAKA
കൂട്ട പ്രാർഥനയിൽ കണ്ണീർ പൊഴിച്ച് ജനങ്ങൾ
author img

By

Published : Jun 24, 2023, 8:25 PM IST

ബെലഗാവി (കർണാടക) : മണ്‍സൂണ്‍ എത്തിയെങ്കിലും കർണാടകയിൽ പലയിടങ്ങളിലും പ്രതീക്ഷിച്ച രീതിയിലുള്ള മഴ ലഭിക്കുന്നില്ല. കഴിഞ്ഞ മാസങ്ങളിൽ കനത്ത വേനലായിരുന്നതിനാൽ തന്നെ മഴ കൂടി ലഭിക്കാതായതോടെ വെള്ളമില്ലാതെ ജനങ്ങളും മൃഗങ്ങളും ബുദ്ധിമുട്ടുകയാണ്. ഇതിനിടെ മഴയ്‌ക്കായി കണ്ണീർ പൊഴിച്ച് പ്രാർഥിച്ചിരിക്കുകയാണ് ഒരു കൂട്ടം ജനങ്ങൾ.

നഗരത്തിലെ ഈദ്ഗാഹ് മൈതാനത്താണ് ആയിരത്തോളം വരുന്ന മുസ്‌ലിം മത വിശ്വാസികള്‍ ശനിയാഴ്‌ച മഴയ്‌ക്കായി കണ്ണീർ പൊഴിച്ചുകൊണ്ട് പ്രാർഥിച്ചത്. മുഫ്‌തി അബ്ദുൽ അസീസ് ഖാസിയുടെ നേതൃത്വത്തിൽ നടന്ന കൂട്ടപ്രാർഥനയിൽ വികാരാധീനരായ ജനങ്ങൾ 'ദൈവമേ, മഴ പെയ്യിക്കണേ' എന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ടാണ് പ്രാർഥന നടത്തിയത്. മത പണ്ഡിതൻമാരും ഒട്ടേറെ രാഷ്‌ട്രീയ നേതാക്കളും പ്രാർഥനയിൽ പങ്കുചേർന്നിരുന്നു.

'സാധാരണയായി മെയ് മാസത്തിൽ ബെലഗാവിയിലും വടക്കൻ കർണാടക ഭാഗങ്ങളിലും മഴ ആരംഭിക്കും. എന്നാൽ ഇത്തവണ ജൂൺ അവസാന വാരത്തിൽ പോലും മഴ പെയ്യുന്നില്ല. ഇതുമൂലം രാകസക്കൊപ്പയിലും ഹിഡക്കൽ ഡാമിലും വെള്ളം വറ്റിക്കിടക്കുകയാണ്. അതിനാൽ ഞങ്ങൾ മഴക്കായി പ്രാർഥിക്കുന്നു. ഇന്ന് മഴ പെയ്‌തില്ലെങ്കിൽ നാളെ വീണ്ടും പ്രാർഥന തുടരും'. പ്രാർഥനയിൽ പങ്കെടുത്ത ബെലഗാവി നോർത്ത് കോൺഗ്രസ് എംഎൽഎ ആസിഫ് സേത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'കൂടുതൽ ജനങ്ങളും കൃഷിപ്പണിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മഴ ഇല്ലാതായതോടെ കന്നുകാലികൾക്ക് കുടിവെള്ളം നൽകാനാകാത്ത അവസ്ഥയായി. അതിനാൽ ചിലർ തങ്ങളുടെ വിഷമങ്ങൾ കാരണം കണ്ണീർ പൊഴിച്ചുകൊണ്ട് പ്രാർഥിച്ചു. ഇന്ന് മുതൽ മൂന്ന് ദിവസം മഴയ്ക്ക് വേണ്ടി പ്രാർഥിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് മഴ പെയ്‌തില്ലെങ്കിൽ നാളെ രാവിലെ 9.30ന് വീണ്ടും പ്രാർഥിക്കാൻ തീരുമാനിച്ചതായും എംഎൽഎ അറിയിച്ചു.

വറ്റി വരണ്ട് കൃഷ്‌ണ നദി : കർണാടകയിലെ പ്രധാന നദികളിലൊന്നായ കൃഷ്‌ണ നദി മഴയില്ലാത്തതിനാൽ വറ്റി വരണ്ടു. കഴിഞ്ഞ മൂന്ന് മാസത്തോളമായി വെള്ളം ലഭിക്കാത്തതിനാൽ പ്രദേശത്തെ കരിമ്പ് കർഷകർ ദുരിതത്തിലാണ്. വെള്ളമില്ലാത്തതിനാൽ കരിമ്പെല്ലാം കരിഞ്ഞുണങ്ങിയ നിലയിലാണ്.

സാധാരണ ഈ ഘട്ടത്തിൽ മഴ ലഭിച്ചാൽ ആറ് മാസത്തിനുള്ളിൽ കരിമ്പ് വിളവെടുത്ത് പഞ്ചസാര ഫാക്‌ടറിയിലേക്ക് എത്തിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇത്തവണ കണ്‍മുൻപിൽ വിളവെല്ലാം നശിക്കുന്ന കാഴ്‌ചയാണ് കർഷകർക്ക് കാണേണ്ടി വരുന്നത്. വരൾച്ചയിൽ മനം നൊന്ത് ചില കർഷകർ തങ്ങളുടെ കൃഷിയിടങ്ങൾ സ്വയം നശിപ്പിച്ച് കളയുന്ന കാഴ്‌ചയും ഇവിടെ കാണാനാകുന്നുണ്ട്.

ബെലഗാവി, ബാഗൽകോട്ട് ജില്ലകളിലെ കർഷകർ കൃഷ്‌ണ നദിയിലെ വെള്ളത്തെ ആശ്രയിച്ച് നദിയോട് ചേർന്നുള്ള കൃഷിഭൂമിയിൽ ആയിരക്കണക്കിന് ഹെക്‌ടറിലാണ് കരിമ്പ് കൃഷി ചെയ്യുന്നത്. ചില വർഷങ്ങളിൽ കനത്ത മഴയിലും, ചിലപ്പോൾ കനത്ത വേനലിലും കരിമ്പുകൾ നശിക്കാറുണ്ട്.

അമിത മഴയും, അമിത വരൾച്ചയും ഇവിടുത്തെ ജനങ്ങളെ പ്രതികൂലമായി തന്നെ ബാധിക്കുന്നുണ്ട്. അതിനാൽ കർഷകരെ സംരക്ഷിച്ച് ശാശ്വതമായ നഷ്‌ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.

ALSO READ : Stay fit during rainy season| മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാം! കഴിക്കാം ഈ ഭക്ഷണങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.