മുംബൈ : നഗരത്തിലെ ഗതാഗതക്കുരുക്ക് മുംബൈയിൽ മൂന്ന് ശതമാനം വരെ വിവാഹമോചനങ്ങൾക്ക് കാരണമാകുന്നുവെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ഭാര്യ അമൃത ഫഡ്‌നാവിസ്. വെള്ളിയാഴ്‌ച പ്രാദേശിക ബിജെപി യൂണിറ്റ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. അതേസമയം ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) ഭരിക്കുന്ന ശിവസേന അമൃതയെ പരിഹസിച്ച് രംഗത്തെത്തി.
നഗരത്തിലെ റോഡുകളുടെ അവസ്ഥയെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അമൃതയുടെ മറുപടി. റോഡിൽ കുഴികളും ഗതാഗതക്കുരുക്കും ദിവസവും കാണുന്നതിനാൽ ഒരു സാധാരണ പൗരയെന്ന നിലയിലാണ് താനിത് പറയുന്നത്. മുംബൈയിലെ ഗതാഗതക്കുരുക്ക് മൂലം എത്ര വിവാഹമോചനങ്ങളാണ് ഉണ്ടാകുന്നതെന്ന് ഊഹിക്കാനാകുമോ എന്നും അവർ ചോദിച്ചു.
-
Best (il)logic of the day award goes to the lady who claims 3% Mumbaikars are divorcing due to traffic on roads. Please take a holiday break rather than having a mind on brake..
— Priyanka Chaturvedi🇮🇳 (@priyankac19) February 5, 2022 " class="align-text-top noRightClick twitterSection" data="
Bengaluru families please avoid reading this , can prove fatal for your marriages 😂
">Best (il)logic of the day award goes to the lady who claims 3% Mumbaikars are divorcing due to traffic on roads. Please take a holiday break rather than having a mind on brake..
— Priyanka Chaturvedi🇮🇳 (@priyankac19) February 5, 2022
Bengaluru families please avoid reading this , can prove fatal for your marriages 😂Best (il)logic of the day award goes to the lady who claims 3% Mumbaikars are divorcing due to traffic on roads. Please take a holiday break rather than having a mind on brake..
— Priyanka Chaturvedi🇮🇳 (@priyankac19) February 5, 2022
Bengaluru families please avoid reading this , can prove fatal for your marriages 😂
ALSO READ:തന്‍റെ പഞ്ചാബ് മോഡൽ ജനജീവിതം മാറ്റിമറിക്കുന്നതെന്ന് നവ്ജ്യോത് സിങ് സിദ്ദു
ഗതാഗതക്കുരുക്ക് കാരണം ജനങ്ങൾക്ക് അവരുടെ കുടുംബത്തിനു വേണ്ടി സമയം കണ്ടെത്താൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ മൂന്ന് ശതമാനം വിവാഹമോചനങ്ങളും ഇക്കാരണത്താലാണ് ഉണ്ടാകുന്നതെന്നും ബാങ്ക് ഉദ്യോഗസ്ഥ കൂടിയായ അമൃത വ്യക്തമാക്കി.
അമൃത ഫഡ്‌നാവിസിന്‍റെ പരാമർശത്തോട് പ്രതികരിച്ച് ശിവസേന രാജ്യസഭാംഗം പ്രിയങ്ക ചതുർവേദി രംഗത്തെത്തി. 'റോഡുകളിലെ ഗതാഗതക്കുരുക്ക് കാരണം മുംബൈയില്‍ മൂന്ന് ശതമാനം ആളുകൾ വിവാഹമോചനം നേടുന്നുവെന്ന് അവകാശവാദം ഉന്നയിച്ച സ്ത്രീക്കാണ് ഈ ദിവസത്തെ മികച്ച യുക്തിക്കുള്ള പുരസ്‌കാരം. ബ്രേക്കില്‍ മനസുവയ്ക്കുന്നതിന് പകരം ദയവായി, ഒരു ഹോളിഡേ ബ്രേക്ക് (ഇടവേള) എടുക്കൂ. ബെംഗളൂരു കുടുംബങ്ങൾ ദയവായി ഇത് വായിക്കുന്നത് ഒഴിവാക്കുക, അല്ലെങ്കിൽ നിങ്ങളുടെ ദാമ്പത്യജീവിതത്തെ ബാധിച്ചേക്കാം' എന്നും പരിഹാസരൂപേണ പ്രിയങ്ക 'ട്വിറ്ററിൽ കുറിച്ചു.
ബിജെപിക്കാരാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും ഇത്തരം അഭിപ്രായങ്ങൾ കൊണ്ട് ആളുകൾ മടുത്തിരിക്കുകയാണെന്നുമായിരുന്നു മുംബൈ മേയർ കിഷോരി പെഡ്‌നേക്കറിന്‍റെ പ്രതികരണം.