ETV Bharat / bharat

10 ഭീകരര്‍, 60 മണിക്കൂര്‍ അഴിഞ്ഞാട്ടം ; രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരതയ്‌ക്ക് ഇന്നേക്ക് പതിനഞ്ചാണ്ട്

author img

By ETV Bharat Kerala Team

Published : Nov 26, 2023, 10:21 AM IST

15th Anniversary of Mumbai Terror Attack | മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് പതിനഞ്ച് വർഷം. 2008 നവംബർ 26നാണ് രാജ്യത്തെ ഞെട്ടിച്ച ആക്രമണം ഉണ്ടായത്.

Mumbai Terror Attack  Mumbai terror attack 15th anniversary  15th anniversary of Mumbai terror attacks  Commemorating Mumbai terror attacks anniversary  മുംബൈ ഭീകരത  മുംബൈ ഭീകരാക്രമണം  മുംബൈ ഭീകരാക്രമണം പതിനഞ്ചാം വാർഷികം  ലഷ്‌കർ ഇ തൊയ്ബ ഭീകരസംഘടന  ഭീകരാക്രമണം  Terror attacks in Mumbai
Mumbai terror attack 15th anniversary

മുംബൈ : രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം(Mumbai Terror Attack) നടന്നിട്ട് ഇന്നേക്ക് പതിനഞ്ച് വർഷം. രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഭീകരാക്രമണ പരമ്പരകൾ നടക്കുന്നത് 2008 നവംബർ 26 നാണ്. ലഷ്‌കർ ഇ തൊയ്ബ എന്ന ഭീകരസംഘടനയുമായി ബന്ധമുള്ള പത്ത് തീവ്രവാദികള്‍ നടത്തിയ ആക്രമണം ഇന്ത്യയുടെ ചരിത്രത്തിൽ മറക്കാനാവാത്ത മുറിവാണ് സൃഷ്ടിച്ചത്.

അറുപത് മണിക്കൂറോളം നീണ്ട ആക്രമണം: നഗരത്തിലുടനീളം ഒന്നിലധികം സ്ഥലങ്ങൾ ലക്ഷ്യമിട്ടായിരുന്നു അറുപത് മണിക്കൂറോളം നീണ്ട ആക്രമണം നടന്നത്. രാത്രിയിൽ മുംബൈ നഗരം ഉറങ്ങാനൊരുങ്ങുമ്പോഴാണ് ആക്രമണം ആരംഭിച്ചത്. താജ്‌മഹൽ പാലസ് ഹോട്ടൽ, ഒബ്റോയ് ട്രിഡന്‍റ് ഹോട്ടൽ, ഛത്രപതി ശിവജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ ഹൗസ്, പ്രശസ്‌ത കഫേയായ ലിയോപോൾഡ് തുടങ്ങി മുംബൈ നഗരത്തിന്‍റെ ഹ്യദയഭാഗത്തുള്ള തിരക്കേറിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.

മുംബൈ എന്ന മഹാനഗരത്തിന്‍റെ ആത്മാവിന് നേര്‍ക്കുണ്ടായ ആക്രമണമായിരുന്നു അത്. തോക്കുകളും ഗ്രനേഡുകളും കൊണ്ട് സായുധരായ ഭീകരർ അഴിഞ്ഞാടി. ഇന്ത്യൻ ആർമി ആക്രമിക്കപ്പെട്ട സ്ഥലങ്ങൾ പിടിച്ചെടുക്കുന്നത് വരെ നീണ്ടുനിന്ന ഭീകരതയിൽ സുരക്ഷ ഉദ്യോഗസ്ഥരും പൗരന്മാരും അടക്കം 160ൽ അധികം നിരപരാധികൾ കൊല ചെയ്യപ്പെട്ടു. ഒട്ടനവധി പേർക്ക് പരിക്കേറ്റു.

രാജ്യം വിറങ്ങലിച്ച ആക്രമണത്തിനിടയിലും ധീരതയുടെയും ത്യാഗത്തിന്‍റെയും ഐക്യദാർഢ്യത്തിന്‍റെയും കഥകൾ പറയാനുണ്ടായിരുന്നു മുംബൈക്ക്. സുരക്ഷാസേന തങ്ങളുടെ ജീവൻ പോലും പണയപ്പെടുത്തി ഭീകരരെ നേരിടാനും പൗരന്മാരെ സംരക്ഷിക്കാനും കാണിച്ച ധൈര്യം മാതൃകാപരമായിരുന്നു. സാധാരണ വ്യക്തികൾ പോലും ധൈര്യം കൈവിടാതെ തീവ്രവാദത്തിനെതിരെ നിലകൊണ്ടു.

ഭീകരതയെ നേരിടാനുള്ള പാഠം : പതിനഞ്ച് വർഷങ്ങൾക്ക് മുൻപുണ്ടായ ആക്രമണത്തില്‍ ജീവഹാനി മാത്രമായിരുന്നില്ല ഇന്ത്യക്കേറ്റ മുറിവ്. പ്രതിരോധ മാർഗങ്ങൾ ചോദ്യം ചെയ്യപ്പെടുക കൂടിയുണ്ടായി. ഈ സംഭവം രാജ്യത്തിന്‍റെ സുരക്ഷാനടപടികളും അടിയന്തര പ്രതികരണ സംവിധാനങ്ങളും വർധിപ്പിക്കുന്നതിനുള്ള പ്രേരണയുമുണ്ടാക്കി.

ആക്രമണത്തിന് ശേഷം ലോകത്തിന്‍റെ പല കോണുകളില്‍ നിന്നും രാജ്യത്തിന് പിന്തുണ എത്തി. ഇതോടെ ഇത്തരം അതിക്രമങ്ങളെ ചെറുത്തുനിൽക്കുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിന്‍റെ പ്രാധാന്യത്തോടൊപ്പം ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയവും ശക്തിപ്പെട്ടു.

Also read: ലഷ്‌കര്‍ ഇ തൊയ്‌ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേല്‍; തീരുമാനം മുംബൈ ഭീകരാക്രമണ വാര്‍ഷികത്തോടനുബന്ധിച്ച്

നഷ്ടപ്പെട്ട ജീവനുകളെയോര്‍ത്തുള്ള തീരാവേദനയുടെയും അതേസമയം ധീരതയുടെയും ത്യാഗത്തിന്‍റെയും ഓർമദിനം കൂടിയാണ് ഇന്ന്. പാഠങ്ങൾ ഉൾക്കൊണ്ട് ഭീകരതയെ ചെറുക്കാൻ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. അതേസമയം മുംബൈ ഭീകരാക്രമണത്തിന്‍റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് ലഷ്‌കർ ഇ തൊയ്ബയെ അടുത്തിടെ ഇസ്രയേൽ ഭീകരസംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.