മുംബൈ: നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര ഉൾപ്പെട്ട നീലച്ചിത്ര നിർമാണ കേസിന്‍റെ അന്വേഷണത്തിനിടെ കുന്ദ്രയുടെ മുംബൈയിലെ വിയാൻ ആൻഡ് ജെഎൽ സ്ട്രീം ഓഫിസിൽ ഒളിപ്പിച്ച നിലയിലുള്ള അലമാര കണ്ടെത്തിയതായി മുംബൈ പൊലീസ് ക്രൈംബ്രാഞ്ച്.
എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുന്ദ്രക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യത ഉള്ളതിനാൽ കുന്ദ്ര കള്ളപ്പണം വെളുപ്പിക്കൽ, ഫോറിൻ എക്സ്‌ചേഞ്ച് മാനേജ്മെന്‍റ് ആക്ട്(എഫ്ഇഎംഎ) എന്നീ കേസുകൾ കൂടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ.
Also Read: ഹോട്ട്ഷോട്ടിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് അറിവില്ലായിരുന്നു; ശിൽപ ഷെട്ടി
ജൂലൈ 19നാണ് കുന്ദ്രയെയും മറ്റ് 11 പേരെയും നീലച്ചിത്ര നിർമാണ കേസിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജൂലൈ 20ന് ബോംബെ കോടതിക്ക് മുൻപാകെ ഹാജരാക്കിയ കുന്ദ്രയെ ജൂലൈ 23 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടെങ്കിലും കസ്റ്റഡി കാലാവധി പിന്നീട് ജൂലൈ 27 വരെ നീട്ടി.