മുംബൈ : സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി (Woman's body found in suitcase in Mumbai). സെൻട്രൽ മുംബൈയിലെ കുർളയിലാണ് നാടിനെ നടുക്കിയ സംഭവം. ശാന്തി നഗറിലെ സി എസ് ടി റോഡിൽ ഇന്നലെയാണ് മൃതദേഹം റോഡിനരികെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് (Mumbai murder case).
മൃതദേഹം സ്യൂട്ട്‌കേസിലാക്കി കുത്തിനിറച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മെട്രോ പദ്ധതിയുടെ ജോലികൾ നടക്കുന്ന ശാന്തി നഗറിലെ സി എസ് ടി റോഡിലാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. തുടർന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആളുകൾ പൊലീസിനെ അറിയിക്കുകയായിരുന്നു.
ഉടന്‍ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കേസിനുള്ളിൽ മൃതദേഹമാണെന്നും കൊല്ലപ്പട്ടത് സ്‌ത്രീയാണെന്നും തിരിച്ചറിഞ്ഞത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Also read: റോഡരികില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; പുരുഷന്‍റേതെന്ന് നിഗമനം