മുംബൈ : മഹാരാഷ്‌ട്രയില്‍ ഡാറ്റ സെന്‍റര്‍ സ്ഥാപിക്കാന്‍ അദാനി ഗ്രൂപ്പ്. ഇതിന്‍റെ ഭാഗമായി കമ്പനി മുംബൈയില്‍ അനുബന്ധ സ്ഥാപനം സജ്ജമാക്കി. രാജ്യത്തെ അര ഡസൻ നഗരങ്ങളിലാണ് ഗ്രൂപ്പ് ഈ ദൗത്യം നടപ്പിലാക്കുക. അദാനി എന്‍റര്‍പ്രൈസസ്, എഡ്ജ്കോണക്‌സ് യൂറോപ്പ് ബി.വി എന്നിവയുടെ സംയുക്ത സംരംഭമായ അദാനി കോണക്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഡാറ്റ സെന്‍റര്‍ നിര്‍മാണത്തിന് പിന്നില്‍. മുംബൈ ഡാറ്റ സെന്‍റര്‍ ലിമിറ്റഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഫയല്‍ ചെയ്‌തു.
ALSO READ: ലത മങ്കേഷ്‌കറിന്‍റെ സംസ്‌കാരം ഇന്ന്; അന്ത്യ വിശ്രമം ശിവാജി പാർക്കിൽ
പുതിയ യൂണിറ്റ് വികസിപ്പിച്ചെടുക്കുക, പ്രവർത്തിപ്പിക്കുക, പരിപാലിക്കുക, ഡാറ്റ സെന്‍ററുകൾ കൈകാര്യം ചെയ്യുക, ഐ.ടി സേവനങ്ങൾ, തുടങ്ങിയവ നൽകുക എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ചെന്നൈ, നവി മുംബൈ, നോയിഡ, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളിലും ഡാറ്റ സെന്‍റര്‍ സ്ഥാപിക്കും. ഡാറ്റ സെന്‍ററിന്‍റെ നിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കുകയും ബിസിനസ് പ്രവർത്തനങ്ങൾ യഥാസമയം ആരംഭിക്കുകയും ചെയ്യും.
ഇതിന് ആവശ്യമായ സുരക്ഷിതമായ ആർക്കിടെക്‌ചര്‍, വലിയ അളവിലുള്ള ഡാറ്റാ ശേഖരണം. വിതരണം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ എന്നിവയ്‌ക്ക് ആവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കുമെന്നും കമ്പനി പ്രസ്‌താവനയില്‍ അറിയിച്ചു.