ന്യൂഡൽഹി: എക്‌സിറ്റ് പോളുകളെ പിന്തള്ളി തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടത്തിൽ പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ഗംഭീര വിജയം. ഭൂരിപക്ഷത്തിന്‍റെ കാര്യത്തിൽ പോലും എക്‌സിറ്റ് പോളുകൾ പരാജയപ്പെട്ടു. എന്നാൽ കേരളത്തിലെ എൽഡിഎഫ്, തമിഴ്‌നാട്ടിലെ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം, അസമിലെ ബിജെപി സഖ്യം, പുതുച്ചേരിയിലെ എൻഡിഎ എന്നിവയുടെ വിജയം പ്രവചിക്കുന്നതിൽ മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും ശരിയായിരുന്നു. പശ്ചിമ ബംഗാളിലെ എല്ലാ എക്‌സിറ്റ് പോളുകളിലും തൃണമൂൽ കോൺഗ്രസിന്‍റെ വിജയത്തോടെ ഏറ്റവും അടുത്ത് നിന്നത് ടുഡേഴ്‌സ് ചാണക്യ ആയിരുന്നു. 180ൽ അധികം സീറ്റുകളിൽ വിജയിക്കുമെന്നും 11 സീറ്റുകളിൽ പരാജയപ്പെടുത്തുമെന്നും ആയിരുന്നു പ്രവചനം.
ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ അനുസരിച്ച് പശ്ചിമ ബംഗാളിൽ കടുത്ത പോരാട്ടം നടക്കുമെന്നും ബിജെപിക്ക് 134 മുതൽ 160 സീറ്റുകളും തൃണമൂൽ കോൺഗ്രസിന് 130 മുതൽ 156 സീറ്റുകൾ വരെ ലഭിക്കുമെന്നായിരുന്നു. റിപ്പബ്ലിക്-സിഎൻഎക്‌സ് എക്‌സിറ്റ് പോളിൽ ബിജെപിക്ക് 138 മുതൽ 148 സീറ്റുകളും തൃണമൂൽ കോൺഗ്രസിന് 128 മുതൽ 138 സീറ്റുകളും വരെ ഉണ്ടാകുമെന്നായിരുന്നു പ്രവചനം.
അതേസമയം, തൃണമൂൽ കോൺഗ്രസിന് 158 സീറ്റുകളും ബിജെപിക്ക് 115 സീറ്റുകളും ലഭ്യമാകുമെന്നായിരുന്നു ടൈംസ് നൗ-സി വോട്ടർ എക്‌സിറ്റ് പോൾ പ്രവചനം. ബിജെപിക്ക് 162 മുതൽ 185 സീറ്റുകളും തൃണമൂൽ കോൺഗ്രസിന് 104 മുതൽ 121 സീറ്റുകളും ലഭിക്കുമെന്നായിരുന്നു ജൻ കി ബാത് എക്‌സിറ്റ് പോൾ പ്രവചനം.
അസമിലെ 126 അംഗ നിയമസഭയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം 75 മുതൽ 85 സീറ്റുകളും കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 40 മുതൽ 50 സീറ്റുകളും ലഭിക്കുമെന്നായിരുന്നു ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചത്. ടുഡേഴ്‌സ് ചാണക്യയുടെ പ്രവചനം. 61 മുതൽ 79 സീറ്റുകൾ ബിജെപി സഖ്യത്തിനും കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 47മുതൽ 65 സീറ്റുകൾ ലഭിക്കുമെന്നായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം 74 മുതൽ 84 സീറ്റുകളും പ്രതിപക്ഷത്തിന് 40 മുതൽ 50 സീറ്റുകളും ലഭിക്കുമെന്നായിരുന്നു റിപ്പബ്ലിക്-സിഎൻഎക്‌സ് എക്‌സിറ്റ് പോൾ ഫലം. എന്നാൽ ബിജെപി സഖ്യത്തിന് 65 സീറ്റുകളും പ്രതിപക്ഷത്തിന് 59 സീറ്റുകളുെ ലഭിക്കുമെന്നായിരുന്നു ടൈംസ് നൗ-സി വോട്ടർ എക്‌സിറ്റ് പോൾ പ്രവചനം.
അതേ സമയം കേരളത്തിൽ എക്‌സിറ്റ് പോളുകൾ പ്രവചിച്ചതു പോലെ സി.പി.എമ്മിന്‍റെ നേതൃത്വത്തിലുള്ള സഖ്യം രണ്ടാമതും ഭരണത്തിലെത്തി. 140 അംഗ നിയമസഭയിൽ 104 സീറ്റുകൾ നേടി എൽഡിഎഫ് വിജയിക്കുമെന്നും 20 മുതൽ 36 സീറ്റുകൾ യുഡിഎഫ് നേടുമെന്നായിരുന്നു ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ പ്രവചനം. എൽഡിഎഫിന് 93 മുതൽ 111 സീറ്റുകളും യുഡിഎഫിന് 26 മുതൽ 44 സീറ്റുകൾ ലഭിക്കുമെന്നായിരുന്നു ടുഡേഴ്‌സ് ചാണക്യയുടെ പ്രവചനം. ഭരണപക്ഷത്തിന് 72 മുതൽ 80 സീറ്റുകളും പ്രതിപക്ഷത്തിന് 54 മുതൽ 64 സീറ്റുകൾ ലഭിക്കുമെന്നായിരുന്നു സിഎൻഎക്‌സ് എക്‌സിറ്റ് പോൾ ഫലം.
മറ്റൊരു പ്രധാന ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം ഗംഭീര വിജയമാണ് നേടിയത്. കോൺഗ്രസ് ഉൾപ്പെടുന്ന ഡിഎംകെ സഖ്യം മികച്ച വിജയം നേടുമെന്ന് ആക്‌സിസ് മൈ ഇന്ത്യയും സിഎൻഎക്‌സും പ്രവചിച്ചുരുന്നു. 234 അംഗ നിയമസഭയിൽ ഡിഎംകെ-കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന് യഥാക്രമം 175 മുതൽ 195 സീറ്റുകളും 160 മുതൽ 170 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചിച്ചത്. ബി.ജെ.പി ഉൾപ്പെടുന്ന എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യത്തിന് യഥാക്രമം 38 മുതൽ 54 സീറ്റുകളും 58 മുതൽ 68 സീറ്റുകളും ലഭിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യയും സിഎൻഎക്‌സും പ്രവചിച്ചു. ഡിഎംകെയ്‌ക്ക് 46 മുതൽ 68 സീറ്റുകളും എഐഎഡിഎംകെയ്‌ക്ക് 164 മുതൽ 186 സീറ്റുകൾ ലഭിക്കുമെന്ന് ടുഡേഴ്‌സ് ചാണക്യയും പ്രവചിച്ചു.
എന്നാൽ പുതുച്ചേരിയിൽ എക്‌സിറ്റ് പോൾ പ്രവചനങ്ങളുകളിൽ ഭൂരിഭാഗവും പ്രവചിച്ചതു പോലെ തന്നെ എൻഡിഎയ്‌ക്ക് വൻ വിജയമാണ് ലഭിച്ചത്. കേന്ദ്രഭരണ പ്രദേശത്ത് പുതിയ സർക്കാർ രൂപീകരിക്കാനൊരുങ്ങുകയാണ് എൻഡിഎ.