ETV Bharat / bharat

3.14 കോടി കൊവിഡ് വാക്‌സിനുകൾ ഉപയോഗിക്കാതെ സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം

സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, സ്വകാര്യ ആശുപത്രികൾ തുടങ്ങിയവയിൽ ഉപയോഗിക്കാതെ കോടിയോളം വാക്‌സിനുകൾ ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം.

private hospitals covid vaccine  Union Health Ministry news  3.14 കോടി കൊവിഡ് വാക്‌സിനുകൾ  കേന്ദ്ര ആഭ്യന്തരമന്ത്രാലയം  ആരോഗ്യ മന്ത്രാലയം വാർത്ത  സ്വകാര്യ ആശുപത്രികൾ  Over 3.14 Cr unutilised COVID-19 vaccine  COVID-19 vaccine doses available with states/UTs
3.14 കോടി കൊവിഡ് വാക്‌സിനുകൾ ഉപയോഗിക്കാതെ സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം
author img

By

Published : Jul 31, 2021, 7:42 PM IST

ന്യൂഡൽഹി: രാജ്യത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3.14 കോടി കൊവിഡ് വാക്‌സിനുകൾ ഉപയോഗിക്കാതെ കൈവശമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സ്വകാര്യ ആശുപത്രികളിലും കൊവിഡ് വാക്‌സിൻ ഉപയോഗിക്കാതെ കൈവശമുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. രാജ്യത്തുടനീളം ഇതുവരെ 48.78 കോടി വാക്‌സിനാണ് വിതരണം ചെയ്‌തിട്ടുള്ളത്.

രാജ്യത്തെ കൊവിഡ് കണക്ക്

ശനിയാഴ്‌ച 41,649 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 593 പേർ രോഗം ബാധിച്ച് മരിച്ചതോടെ കൊവിഡ് മരണസംഖ്യ 4,23,810 ആയി ഉയർന്നു. ഇന്ത്യയിൽ നിലവിൽ 4,08,920 സജീവ കേസുകളാണ് ഉള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 3,07,81,26 ആയി.

രാജ്യത്ത് 46,15,18,479 പേർ ഇതിനോടകം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ പുതിയ കണക്കുകൾ പ്രകാരം ജൂലൈ 30 വരെ 46,64,27,038 സാമ്പിളുകളാണ് പരിശോധിച്ചത്.

READ MORE: COVID-19 : രാജ്യത്ത് 41,649 പേർക്ക് കൂടി രോഗബാധ,മരണം 593

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.