ചെന്നൈ: സംസ്ഥാനത്തെ തൊഴിലില്ലായ്‌മയെ കുറിച്ച് എ.ഐ.ഡി.എം.കെ സർക്കാരിനെതിരെ ആഞ്ഞടിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ-കോൺഗ്രസ് സഖ്യം വിജയിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി.
എല്ലാ വർഷവും ബിരുദം പൂർത്തിയാക്കിയ അഞ്ച് ലക്ഷത്തോളം വിദ്യാർഥികൾ പുറത്തു വരികയും തൊഴിലവസരങ്ങൾ ഇല്ലാത്തതിനാൽ അവർ വെറുതെ നിൽക്കുകയാണെന്നും അതിനാൽ അവർ എ.ഐ.ഡി.എം.കെ സർക്കാരിനെതിരാണെന്നും അദ്ദേഹം ആരോപിച്ചു. ഒപ്പം തമിഴ്‌നാട്ടിൽ തൊഴിലില്ലായ്‌മ ഉയർന്ന നിരക്കിലാണെന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യാവകാശം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ശ്രീലങ്കയുടെ പ്രമേയത്തിൽ ജനീവയിലെ യുഎൻ മനുഷ്യാവകാശ സമിതിയിൽ വോട്ടുചെയ്യുന്നതിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിനു ശേഷം ബുധനാഴ്‌ച വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിനെ വിമർശിച്ച അദ്ദേഹം ശ്രീലങ്കയുടെ പ്രമേയം തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരം മനസിലാക്കുന്നതല്ലെന്നും ആരോപിച്ചു.
ജനങ്ങൾ എ.ഐ.എ.ഡി.എം.കെയ്‌ക്കും ബി.ജെ.പിക്കും എതിരാണെന്നും കോൺഗ്രസ്-ഡി.എം.കെ സഖ്യം വിജയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആറു ഘട്ടമായുള്ള തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഏപ്രില്‍ ആറിനാണ്.