ETV Bharat / bharat

ഉത്തർപ്രദേശില്‍ സഖ്യമില്ല; ഒറ്റക്ക് മത്സരിക്കുമെന്ന് ജനസത്ത ദൾ ലോക്‌താന്ത്രിക് അധ്യക്ഷൻ

21 സീറ്റുകളിൽ ജനസത്ത ദൾ ലോക്‌താന്ത്രിക് സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

UP MLA Raja Bhaiya in Varanasi  Jansatta Dal Loktantrik  Sankat Mochan temple in Varanasi  Raja Bhaiya offers prayer at Sankat Mochan  UP Assembly Election 2022  mla raja bhaiya worship in sankat mochan temple  mla raja bhaiya  ജനസത്ത ദൾ ലോക്‌താന്ത്രിക് അധ്യക്ഷൻ രഘു രാജ് പ്രതാപ് സിങ്  ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് സഖ്യം  എംഎൽഎ രാജ ഭയ്യ
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സഖ്യമില്ല; ഒറ്റക്ക് മത്സരിക്കുമെന്ന് ജനസത്ത ദൾ ലോക്‌താന്ത്രിക് അധ്യക്ഷൻ
author img

By

Published : Jan 29, 2022, 1:58 PM IST

വാരാണസി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റകക്ഷിയായി മത്സരിക്കുമെന്ന് ജനസത്ത ദൾ ലോക്‌താന്ത്രിക് അധ്യക്ഷനും എംഎൽഎയുമായ രാജ ഭയ്യ എന്ന രഘു രാജ് പ്രതാപ് സിങ്. മറ്റ് രാഷ്ട്രീയ പാർട്ടികളുമായുള്ള സഖ്യം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നില്ലെന്നും യുപി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്നും രഘു രാജ് പ്രതാപ് സിങ് അറിയിച്ചു.

തെരഞ്ഞെടുപ്പിന് മുൻപ് വാരാണസിയിലെ സങ്കട് മോചൻ ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു അദ്ദേഹം. താൻ ബാബ വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചുവെന്നും കാശിധാം ക്ഷേത്ര പരിസരത്ത് നിരവധി വികസന പ്രവർത്തനങ്ങൾ കാണാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ റോഡുകൾ വീതികൂട്ടുകയും ഹൈവേകൾ വികസിപ്പിക്കുകയും മേൽപ്പാലങ്ങൾ നിർമിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. 21 സീറ്റുകളിൽ ജനസത്ത ദൾ ലോക്‌താന്ത്രിക് സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Also Read: വധഗൂഢാലോചനക്കേസിൽ ഇടക്കാല ഉത്തരവ്; തിങ്കളാഴ്‌ച തന്നെ ഫോണുകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.