ETV Bharat / bharat

ജാതി രാഷ്‌ട്രീയം: സച്ചിന്‍ പൈലറ്റിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് എംഎല്‍എ

സച്ചിന്‍ പൈലറ്റ് ജാതി രാഷ്‌ട്രീയം കളിക്കുകയാണെന്നും മുഖ്യമന്ത്രിയാകാന്‍ ഗൂഢാലോചന നടത്തിയെന്നും ഗംഗാപൂര്‍ സിറ്റി എംഎല്‍എ രാംകേഷ് മീന ആരോപിച്ചിരുന്നു.

Ramkesh Meena accuses pilot  MLA Ramkesh Meena  Sachin Pilot Camp  MLA Murari Lal Meena  sachin pilot latest news  Sachin Pilot  Rajasthan Politics Latest News  Rajasthan politics  Rajasthan Latest News  dausa news  Rajasthan News  MLA Ramkesh Meena accuses Sachin Pilot news  ജാതി രാഷ്‌ട്രീയം സച്ചിന്‍ പൈലറ്റ് വാര്‍ത്ത  സച്ചിന്‍ പൈലറ്റ് ജാതി രാഷ്‌ട്രീയം ആരോപണം വാര്‍ത്ത  കോണ്‍ഗ്രസ് എംഎല്‍എ മുറാരി ലാൽ മീന വാര്‍ത്ത  സച്ചിന്‍ പൈലറ്റ് പുതിയ വാര്‍ത്ത
ജാതി രാഷ്‌ട്രീയം: സച്ചിന്‍ പൈലറ്റിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് എംഎല്‍എ
author img

By

Published : Jun 23, 2021, 12:56 PM IST

ജയ്‌പൂര്‍: സച്ചിന്‍ പൈലറ്റ് ജാതി രാഷ്‌ട്രീയം കളിക്കുകയാണെന്ന ഗംഗാപൂര്‍ സിറ്റി എംഎല്‍എ രാംകേഷ് മീനയുടെ പ്രസ്‌താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ. പൈലറ്റ് 36 സമുദായങ്ങളുടെ നേതാവാണെന്നും രാജസ്ഥാനിൽ സർക്കാർ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചത് പൈലറ്റ് മൂലമാണെന്നും കോണ്‍ഗ്രസ് എം‌എൽ‌എ മുറാരി ലാൽ മീന പറഞ്ഞു.

സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ പൈലറ്റ് എല്ലാ വിഭാഗങ്ങളേയും ഒന്നിപ്പിച്ചു. 2018 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ ജാതിയിലുള്ളവരും കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്‌തു. ഗുജ്ജര്‍ സംവരണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഗുജ്ജാർ, മീന വിഭാഗങ്ങള്‍ തമ്മിലുള്ള ആഭ്യന്തര കലഹം പരിഹരിച്ചത് പൈലറ്റാണെന്നും മുറാരി ലാൽ മീന പറഞ്ഞു. ഇരു വിഭാഗങ്ങളും തമ്മിൽ ഇന്ന് നിലനിൽക്കുന്ന ഐക്യം സച്ചിൻ പൈലറ്റിന്‍റെ ശ്രമഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read: രാഷ്‌ട്രീയ മഞ്ച് ബഹിഷ്കരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

1980 മുതൽ പൈലറ്റ് കുടുംബം രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമാണ്. പൈലറ്റിന്‍റെ മാതാപിതാക്കള്‍ പാർലമെന്‍റ് അംഗങ്ങളായിരുന്നു. സച്ചിൻ പൈലറ്റ് എംപിയായും മന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സമുദായങ്ങൾക്കിടയിൽ വിള്ളൽ സൃഷ്‌ടിക്കുന്ന ഇത്തരം പ്രസ്‌താവനകൾ രാംകേഷ് മീന ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സച്ചിന്‍ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാകാനുള്ള ഗൂഢാലോചന നടത്തിയെന്നും അത്തരമൊരു വ്യക്തിയെ ജനങ്ങൾ എതിർക്കുമെന്നും രാംകേഷ് മീന ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.