ETV Bharat / bharat

തമിഴ്‌നാട് അണ്ണാദുരൈയുടെ പ്രതിമ കത്തിച്ച് അജ്ഞാതർ

സംഭവത്തെ ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ അപലപിക്കുകയുണ്ടായി

MK Stalin condemns torching of former TN CM Annadurai's statue  DMK Chief MK Stalin  Assembly Elections  Thanthai Periyar  Anna  MGR  Tamil Nadu News  ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ  തമിഴ്‌നാട് തെരഞ്ഞെടുപ്പ്  മുൻ തമിഴ്‌നാട് മുഖ്യമന്ത്രി അന്നദുരൈയുടെ പ്രതിമ കത്തിച്ച് അജ്ഞാതർ  തമിഴ്‌നാട് വാർത്തകൾ
മുൻ തമിഴ്‌നാട് മുഖ്യമന്ത്രി അന്നദുരൈയുടെ പ്രതിമ കത്തിച്ച് അജ്ഞാതർ
author img

By

Published : Apr 3, 2021, 7:59 AM IST

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപകനുമായ അണ്ണാദുരൈയുടെ പ്രതിമ അജ്ഞാതർ കത്തിച്ചു. കല്ലകുരിചി ജില്ലയിലെ ശങ്കരപുരത്താണ് സംഭവം. ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ തന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ സംഭവത്തെ അപലപിച്ചു. "പ്രതിമ കത്തിച്ചത് അപലപനീയമാണ്. തമിഴ്‌നാട്ടിൽ അശാന്തി സൃഷ്ടിക്കാൻ തയ്യാറായവരെ ആളുകൾ ശിക്ഷിക്കും. തന്തായ് പെരിയാർ, അണ്ണ, എം‌ജി‌ആർ പ്രതിമകൾ തുടർച്ചയായി നശിപ്പിക്കപ്പെടുന്നു. മുഖ്യമന്ത്രിയുടെ വിധേയത്വ നിലപാട് ലജ്ജാകരമാണ്,” സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് കേസെടുത്ത് അക്രമികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 6ന് നടക്കുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഒരൊറ്റ ഘട്ടമായാണ് നടക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.