ETV Bharat / bharat

Goat Stolen | ആഡംബര കാറിലെത്തി ആടുമായി കടന്നുകളഞ്ഞു ; കണ്‍മുന്നിലെ മോഷണത്തില്‍ അമ്പരന്ന് ഉടമസ്ഥന്‍ - ആട്

ലഖ്‌നൗവിലെ ഗോതമി നഗര്‍ മേഖലയിലാണ് വേറിട്ട ആട് മോഷണം നടന്നത്

miscreants came in a luxury car  miscreants came in a luxury car and stole a goat  Lucknow  Uttar Pradesh  ആഡംബര കാറിലെത്തി  Unusual Robbery  ആടിനെ മോഷ്‌ടിച്ച് കടന്നുകളഞ്ഞു  ആഡംബര കാറിലെത്തി ആടിനെ മോഷ്‌ടിച്ച്  കണ്‍മുന്നിലെ മോഷണത്തില്‍  ഉടമസ്ഥന്‍  ലഖ്‌നൗ  ഗോതമി നഗര്‍  ആട് മോഷണം  ആട്  ആരിഫ്
ആഡംബര കാറിലെത്തി ആടിനെ മോഷ്‌ടിച്ച് കടന്നുകളഞ്ഞു; കണ്‍മുന്നിലെ മോഷണത്തില്‍ അമ്പരന്ന് ഉടമസ്ഥന്‍
author img

By

Published : Jun 16, 2023, 11:00 PM IST

ലഖ്‌നൗ : വിലകൂടിയ ആഭരണങ്ങളും വസ്‌തുക്കളും വാഹനങ്ങളും മോഷ്‌ടാക്കള്‍ അപഹരിക്കുന്നത് പതിവ് വാര്‍ത്തയാണ്. ഒരു പ്രത്യേക സന്തോഷം കണ്ടെത്തുന്നതിനായി വില കൂടിയ വസ്‌തുക്കളും മൃഗങ്ങളെയും മോഷ്‌ടിച്ച വാര്‍ത്തകളും മാധ്യമങ്ങളില്‍ നിറയാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായ മോഷണമാണ് ഉത്തര്‍ പ്രദേശില്‍ അരങ്ങേറിയത്. ആഡംബര കാറിലെത്തി മോഷ്‌ടാക്കള്‍ ആടുമായി കടന്നുകളയുകയായിരുന്നു.

സംഭവം ഇങ്ങനെ : ലഖ്‌നൗവിലെ ഗോതമി നഗര്‍ മേഖലയില്‍ വ്യാഴാഴ്‌ചയാണ് സംഭവം. റോഡിന്‍റെ ഒരുവശത്ത് ആഡംബര കാര്‍ പാര്‍ക്ക് ചെയ്‌തിരിക്കുന്നതായി കാണാം. ഇതിനടുത്തായി ഒരു ആട് ചുറ്റിത്തിരിയുന്നതും കാണാം. അങ്ങേട്ടും ഇങ്ങോട്ടും നടക്കുന്ന ആട് ഒരു തവണ കാറിന് അടുത്തേക്കെത്തിയപ്പോള്‍ ഡോര്‍ തുറക്കുകയും അകത്തിരുന്ന ആളുകള്‍ ആടിനെ അകത്തേക്ക് വലിച്ചിഴച്ച് അതിവേഗത്തില്‍ വാഹനമെടുത്ത് സ്ഥലം വിടുകയുമായിരുന്നു. മോഷ്‌ടാക്കള്‍ ആഡംബര കാറിലെത്തി ആടിനെ 'തട്ടിയെടുത്ത്' പോകുന്ന ഈ രംഗം സമീപത്തെ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുമുണ്ട്.

സംഭവത്തെക്കുറിച്ച് ആടിന്‍റെ ഉടമസ്ഥന്‍ ആരിഫ് പറയുന്നത് ഇങ്ങനെ : കഴിഞ്ഞദിവസം (15-06-2023) ഉച്ചയോടെ കുറച്ച് ചെറുപ്പക്കാര്‍ കാറിലെത്തി. ഇവര്‍ ഞാന്‍ ആടിനെ മേയാന്‍ വിട്ടതിന് അടുത്തായി വാഹനം നിര്‍ത്തിയിട്ടു. തുടര്‍ന്ന് ഇവര്‍ പുറത്തേക്ക് നോക്കുന്നതെല്ലാം കണ്ടിരുന്നു. ഈ സമയത്ത് ആ പ്രദേശത്ത് ആരുമുണ്ടായിരുന്നില്ല. പെട്ടെന്നുതന്നെ ഇവര്‍ കാറിന്‍റെ വാതില്‍ തുറന്ന് ആടിനെ അകത്തേക്ക് വലിച്ചുകയറ്റി വേഗത്തില്‍ വാഹനവുമായി അവിടം വിടുകയായിരുന്നു. ഇത് കണ്ടുനിന്ന താന്‍ അമ്പരന്നുപോയെന്നും അവര്‍ എന്തിനാണ് അങ്ങനെ ചെയ്‌തതെന്ന് തനിക്ക് അറിയില്ലെന്നും ആരിഫ് വ്യക്തമാക്കി. അതേസമയം ഇയാളുടെ പരാതിയില്‍ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: ' ഇഷ്‌ടം ചിക്കൻ ബിരിയാണി... പേര് ഭുരി'... ചെറിയ കക്ഷിയല്ല ഈ ആട്....

പ്രണയത്തിനായി ആട് മോഷണം : മുമ്പ് കാമുകിക്ക് പ്രണയദിനത്തില്‍ സമ്മാനം നൽകാനായി ആടിനെ മോഷ്‌ടിക്കാന്‍ ശ്രമിച്ച അരവിന്ദ് കുമാർ എന്ന യുവാവ് പൊലീസ് പിടിയിലായിരുന്നു. ആടിനെ മോഷ്‌ടിച്ചതിന് ശേഷം അതിനെ വിൽപ്പന നടത്തി ആ തുക കൊണ്ട് പ്രണയിനിക്ക് വാലന്‍റൈന്‍സ്‌ ഡേ സമ്മാനം വാങ്ങിനല്‍കാനായിരുന്നു അരവിന്ദ് കുമാർ ശ്രമിച്ചത്. എന്നാൽ ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ആടിന്‍റെ ഉടമസ്ഥന്‍ അയൽവാസികളെ വിവരമറിയിക്കുകയും ഇരുചക്രവാഹനത്തിൽ, മോഷ്‌ടിച്ച ആടുമായി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ യുവാവിനെയും മോഷണത്തിന് സഹായിച്ച സുഹൃത്തിനെയും പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.

വഴിതെറ്റിയെത്തിയ ആടിനെ ചൊല്ലി കൊലപാതകം : അടുത്തിടെ ഉത്തര്‍പ്രദേശിലെ തന്നെ ഭദോഹിൽ ആട് വഴിതെറ്റി വീട്ടിൽ കയറിയതിന് അയല്‍വാസിയായ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയിരുന്നു. മുസ്‌തഖീം എന്നയാളുടെ ഒരു ആട് അയൽവാസിയായ സന്ദീപിന്‍റെ വീട്ടിലേക്ക് വഴിതെറ്റി കയറിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആട് വഴിതെറ്റിയെത്തിയതിന് പിന്നാലെ രാത്രി വീട്ടിൽ ഉറങ്ങി കിടന്ന മുസ്‌തഖീമിനെ ജയ്‌സ്വാളും കൂട്ടാളികളും ചേർന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നുവെന്നായിരുന്നു ഭദോഹി പൊലീസിന്‍റെ വിശദീകരണം. ഈ ആള്‍ക്കൂട്ട ആക്രമണത്തിനിടെയുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് മുസ്‌തഖീം സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ബിജെപി നേതാവും നഗർ പാലിക ചെയർമാനുമായ അശോക് കുമാർ ജയ്‌സ്വാൾ ഉൾപ്പടെ 22 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.