ETV Bharat / bharat

തെരുവുനായ ആക്രമണത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം ; ഡല്‍ഹിയില്‍ കുട്ടികള്‍ കൊല്ലപ്പെട്ടത് രണ്ട് ദിവസത്തിന്‍റെ വ്യത്യാസത്തില്‍

ഡല്‍ഹി വസന്ത് കുഞ്ച് മേഖലയിലാണ് നടുക്കുന്ന സംഭവം. അഞ്ചും ഏഴും വയസുള്ള ആണ്‍കുട്ടികളാണ് തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആദ്യ സംഭവം മാര്‍ച്ച് 10നും രണ്ടാമത്തേത് മാര്‍ച്ച് 12നും ആണ് നടന്നത്

Minor siblings killed in suspected dog attacks  siblings killed in suspected dog attacks  dog attacks  stray dog attack  stray dog  Delhi s Vasant Kunj stray dog attack  നായ ആക്രമണത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം  ഡല്‍ഹി വസന്ത് കുഞ്ച്  ഡല്‍ഹി വസന്ത് കുഞ്ച് മേഖല  സന്ത് കുഞ്ച് സൗത്ത്  തെരുവു നായ  ഡൽഹി മുനിസിപ്പൽ കോർപറേഷന്‍  ഡൽഹി
തെരുവു നായ ആക്രമണത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
author img

By

Published : Mar 13, 2023, 9:21 AM IST

ന്യൂഡല്‍ഹി : തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ വസന്ത് കുഞ്ച് മേഖലയില്‍ തെരുവുനായ ആക്രമണത്തില്‍ സഹോരങ്ങള്‍ കൊല്ലപ്പെട്ടു. സിന്ധി ബസ്‌തിയിലെ ചേരിയില്‍ താമസിച്ചിരുന്ന അഞ്ചും ഏഴും വയസുള്ള കുട്ടികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാര്‍ച്ച് 10ന് വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം.

ആനന്ദ് (ഏഴ്), ആദിത്യ (അഞ്ച്) എന്നിവരാണ് മരിച്ചത്. മാര്‍ച്ച് 10ന് ഉച്ചകഴിഞ്ഞാണ് ആനന്ദിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം വസന്ത് കുഞ്ച് സൗത്ത് പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് ഒരു സംഘം പൊലീസും കുട്ടിയുടെ കുടുംബവും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് ചേരിയുടെ സമീപത്തെ വിജനമായ പ്രദേശത്തുള്ള മതിലിനോട് ചേര്‍ന്ന് ആനന്ദിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ ദേഹത്ത് മൃഗത്തിന്‍റെ കടിയേറ്റതായി തോന്നിക്കുന്ന നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. കുട്ടിയെ കണ്ടെത്തിയപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് സമീപവാസികളെ ചോദ്യം ചെയ്‌തതില്‍ നിന്ന് പ്രദേശത്ത് ധാരാളം അക്രമാസക്തരായ തെരുവ് നായ്‌ക്കള്‍ ഉള്ളതായി മനസിലാക്കി. തൊട്ടടുത്തുള്ള കാട്ടില്‍ നിന്ന് ഇറങ്ങുന്ന ആനകളെയും പന്നികളെയും തെരുവുനായ്‌ക്കള്‍ ആക്രമിക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. കൂടാതെ ഇവരുടെ ആടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായി ഇവര്‍ വ്യക്തമാക്കുന്നു.

ചേട്ടന്‍റെ വിധി തന്നെ അനിയനും : ഇന്ത്യന്‍ ശിക്ഷാനിയമം 302 വകുപ്പ് പ്രകാരം വസന്ത് കുഞ്ച് സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ആനന്ദിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സഫ്‌ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 12 നാണ് ആനന്ദിന്‍റെ ഇളയ സഹോദരന്‍ ആദിത്യയുടെ മരണം.

ബന്ധുവായ ചന്ദനൊപ്പം പ്രാഥമിക കൃത്യം നിറവേറ്റുന്നതിനായി കാടിന് സമീപത്തേക്ക് പോയതായിരുന്നു ആദിത്യ. കുട്ടിയെ തനിച്ച് നിര്‍ത്തി ചന്ദന്‍ കാട്ടിനകത്തേക്ക് കയറിപ്പോയി. കുട്ടിയുടെ കരച്ചില്‍ കേട്ട് തിരിച്ചെത്തിയ ചന്ദന്‍ തെരുവു നായകള്‍ ആദിത്യയെ വളഞ്ഞിട്ട് ആക്രമിക്കുന്നതാണ് കണ്ടത്. കുട്ടിയുടെ ദേഹത്ത് വലിയ മുറിവുകളും ഉണ്ടായിരുന്നു.

ആനന്ദിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് അന്വേഷണത്തിന് എത്തിയ വസന്ത് കുഞ്ച് സൗത്ത് എസ്‌ഐ മഹേന്ദര്‍ തുടര്‍ന്ന് സംഭവസ്ഥത്തെത്തി. ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.

രോഷം പ്രകടിപ്പിച്ച് പ്രദേശവാസികള്‍ : ആനന്ദിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്കിടെയാണ് ആദിത്യ സമാനമായി കൊല്ലപ്പെട്ടത് എന്ന് ബന്ധുവായ സുചിത്ര പറഞ്ഞു. 'വളരെ ദൗർഭാഗ്യകരമായ സംഭവമാണിത്. ഈ ദുരന്തത്തിന് ശേഷം ഞങ്ങളെല്ലാം ഭയന്നിരിക്കുകയാണ്. ഒപ്പം നല്ല രോഷവുമുണ്ട്. എന്തുകൊണ്ടാണ് അധികാരികൾ ഞങ്ങളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യാത്തത്. തെരുവുനായകളുടെ ആക്രമണത്തിൽ ഞങ്ങൾക്ക് പിഞ്ചുകുഞ്ഞുങ്ങളെ നഷ്‌ടപ്പെട്ടു. അധികാരികള്‍ സമയോചിതമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ അവര്‍ക്ക് ഈ വിധി നേരിടേണ്ടി വരില്ലായിരുന്നു. പ്രദേശത്തെ എല്ലാ നായകളെയും നീക്കം ചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ്യം' -അവർ കൂട്ടിച്ചേർത്തു.

തെരുവുനായകളുടെ ആക്രമണത്തിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ലെന്ന് കുട്ടികളുടെ ബന്ധുവും സംഭവത്തിന്‍റെ ദൃക്‌സാക്ഷിയുമായ ചന്ദൻ പറഞ്ഞു. ഇത് ആർക്കും സംഭവിക്കാം. ഇനിയെങ്കിലും അധികാരികൾ ഉണർന്നിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ അമ്മ മഹിപാൽപൂരിലെ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് പിതാവ്. ഒമ്പത് വയസുള്ള അൻഷ് എന്ന ഒരു കുട്ടി കൂടി ഇവര്‍ക്കുണ്ട്. സംഭവത്തെ തുടർന്ന്, വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ഡൽഹി മുനിസിപ്പൽ കോർപറേഷന് (എംസിഡി) കത്തയച്ചതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് സന്ദര്‍ശനം നടത്തിയ എംസിഡി ഉദ്യോഗസ്ഥര്‍ നായകളെ വന്ധ്യംകരണം ചെയ്യുമെന്ന് വ്യക്തമാക്കി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.