ETV Bharat / bharat

girl stabbed to death in Maharashtra | അമ്മയ്‌ക്ക് മുന്നില്‍ 11കാരിയെ കുത്തിക്കൊന്നു; യുവാവ് പൊലീസ് പിടിയില്‍ - പതിനൊന്നുകാരിയെ യുവാവ് കുത്തിക്കൊന്നു

മഹാരാഷ്‌ട്രയിലെ താനെ കല്യാണ്‍ ഈസ്റ്റില്‍ തിസ്‌ഗാവ് മേഖലയിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന അമ്മയെ തള്ളിമാറ്റി യുവാവ് പെണ്‍കുട്ടിയെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു

Maharashtra  minor girl stabbed to death in front her mother  minor girl stabbed to death  girl stabbed to death in front her mother  girl stabbed to death in Maharashtra  അമ്മയ്‌ക്ക് മുന്നില്‍ 11കാരിയെ കുത്തിക്കൊന്നു  11കാരിയെ കുത്തിക്കൊന്നു  മഹാരാഷ്‌ട്രയിലെ താനെ  തിസ്‌ഗാവ് മേഖല  പതിനൊന്നുകാരിയെ യുവാവ് കുത്തിക്കൊന്നു  മകളെ കൊലപ്പെടുത്തി പിതാവ്
girl stabbed to death in Maharashtra
author img

By

Published : Aug 17, 2023, 1:09 PM IST

താനെ : ട്യൂഷന്‍ കഴിഞ്ഞ് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയ പതിനൊന്നുകാരിയെ യുവാവ് കുത്തിക്കൊന്നു. മഹാരാഷ്‌ട്രയിലെ താനെ കല്യാണ്‍ ഈസ്റ്റില്‍ തിസ്‌ഗാവ് മേഖലയിലാണ് അതിദാരുണ സംഭവം. അക്രമി ആദിത്യ കാംബ്ലെ (20)യെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

തിസ്‌ഗാവിലെ ദുര്‍ഗ ദര്‍ശന്‍ സൊസൈറ്റിയുടെ പരിസരത്ത് ഇന്നലെ (ഓഗസ്റ്റ് 16) രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ട്യൂഷന്‍ കഴിഞ്ഞ് അമ്മയോടൊപ്പം മടങ്ങുകയായിരുന്നു പെണ്‍കുട്ടി. വീട്ടിലേക്കുള്ള കോണിപ്പടി കയറുന്നതിനിടെ, ഒപ്പമുണ്ടായിരുന്ന അമ്മയെ തള്ളിമാറ്റി ആദിത്യ പെണ്‍കുട്ടിയെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു.

മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് എട്ട് തവണയാണ് പ്രതി പെണ്‍കുട്ടിയെ കുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. അക്രമം നടത്തുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് പ്രതി പരിസരം നിരീക്ഷിച്ചിരുന്നതായും പരിസരവാസികളോട് പെണ്‍കുട്ടി ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയെത്തുന്ന സമയം തെരക്കിയതായും പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞ ഉടന്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണര്‍ കല്യാണ്‍ജി ഗെത്തേയും സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ മഹേന്ദ്ര ദേശ്‌മുഖും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

ഭാര്യയേയും കുഞ്ഞിനെയും കൊലപ്പെടുത്തി യുവാവ്: ഉത്തര്‍പ്രദേശില്‍ ഭാര്യയേയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സംഭവത്തില്‍ അഖിലേഷ് (അജയ്) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെ (ഓഗസ്റ്റ് 16) രാവിലെയാണ് സംഭവം.

ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെയും ഭാര്യ ഖുശ്‌ബുവിനെയും അഖിലേഷ് കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാതാപിതാക്കളുടെ അടുത്തേക്ക് പോകണമെന്ന് ഖുഷ്‌ബു നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. തുടര്‍ന്നാണ് കൊലപാതകം. രണ്ടുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്.

ഷൈന്‍റെ മരണം കൊലപാതകം, പിന്നില്‍ സഹോദരന്‍: തൃശൂര്‍ ചേറ്റുപുഴയില്‍ യുവാവ് വാഹനാപകടത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കാഞ്ഞാണി നാലാംകല്ല് സ്വദേശി ഷൈനെ മദ്യപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. തൃശൂരില്‍ നിന്ന് ചേറ്റുപുഴയിലേക്ക് ബൈക്കില്‍ വരുന്നതിനിടെ ഷൈന്‍ പുറകിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ തലയ്‌ക്ക് അടിയേറ്റാണ് മരണം സംഭവിച്ചത് എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നീട് ഹെല്‍മറ്റ് കൊണ്ട് തലയ്‌ക്കടിച്ച് ഷൈനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതികള്‍ സമ്മതിച്ചു. സംഭവത്തില്‍ ഷൈന്‍റെ സഹോദരന്‍ ഷെറിനെയും സുഹൃത്ത് അരുണിനെയും അറസ്റ്റ് ചെയ്‌തു.

മകളെ കൊലപ്പെടുത്തി പിതാവ്: ഓഗസ്റ്റ് രണ്ടിനാണ് മഹാരാഷ്‌ട്രയില്‍ ബന്ധുവുമായി പ്രണയത്തിലായ മകളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നന്ദേഡ് ജില്ലയില്‍ ആയിരുന്നു സംഭവം. ബന്ധുവുമായി പ്രണയത്തിലായ മകള്‍ ഇയാളെ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ പ്രകോപിതനായ പിതാവ് അരിവാള്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ എത്തിയെങ്കിലും സംഭവം പുറത്തു പറയരുത് എന്ന് പറഞ്ഞ് പിതാവ് ഭീഷണിപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.