ETV Bharat / bharat

റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; പ്രായപൂര്‍ത്തിയാകാത്ത പത്ത് ആണ്‍കുട്ടികള്‍ പിടിയില്‍ - സംഗീതപരിപാടി

ജാർഖണ്ഡിലെ ലത്തേഹാര്‍ മേഖലയിലാണ് സംഭവം. സംഗീതപരിപാടി കണ്ട് മടങ്ങവെ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്

Minor girl gang raped by ten minor boys in Latehar  Minor girl gang raped in Latehar Jharkhand  Minor girl gang raped  Minor girl gang raped by ten minor boys  Latehar Jharkhand  പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി  ജാർഖണ്ഡിലെ ലത്തേഹാര്‍  സംഗീതപരിപാടി  പെണ്‍കുട്ടിക്ക് റെയില്‍വേ സ്റ്റേഷനില്‍ ക്രൂര പീഡനം
റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; പ്രായപൂര്‍ത്തിയാകാത്ത പത്ത് ആണ്‍കുട്ടികള്‍ പിടിയില്‍
author img

By

Published : Oct 8, 2022, 4:59 PM IST

ലത്തേഹാർ (ജാർഖണ്ഡ്): സുഹൃത്തിനൊപ്പം സംഗീത പരിപാടി കാണാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് റെയില്‍വേ സ്റ്റേഷനില്‍ ക്രൂര പീഡനം. മദ്യ ലഹരിയിലെത്തിയ 10 ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികളെ പൊലീസ് പിടികൂടി. പീഡനത്തിന് ഇരയായ പെണ്‍കുട്ടി സദർ ആശുപത്രിയിൽ ചികിത്സയിലാണ്.

ജാർഖണ്ഡിലെ ലത്തേഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ലത്തേഹാറില്‍ വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 7) നടന്ന സംഗീത പരിപാടി കാണാനെത്തിയതായിരുന്നു പെണ്‍കുട്ടിയും സുഹൃത്തായ ആണ്‍കുട്ടിയും. പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്.

റെയില്‍വേ സ്റ്റേഷനില്‍ മദ്യപിച്ചെത്തിയ പത്തംഗ സംഘം പെണ്‍കുട്ടിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. സംഭവം ചോദ്യം ചെയ്‌തതോടെ ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെ സംഘം ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ ആണ്‍കുട്ടി സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് ഇവര്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ പത്ത് പ്രതികളെയും പൊലീസ് പിടികൂടി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.