ന്യൂഡൽഹി: ഹിജാബ് വിവാദത്തിൽ വിദേശരാജ്യങ്ങൾ അഭിപ്രായം പറയേണ്ടതില്ലെന്ന് ഇന്ത്യ. ഹിജാബ് വിവാദം ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമാണെന്നും വിഷയം കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ദുരുദ്ദേശ്യത്തോടെയുള്ള അഭിപ്രായങ്ങൾ സ്വാഗതം ചെയ്യില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയെ നന്നായി അറിയുന്നവർക്ക് യാഥാർഥ്യം മനസിലാകുമെന്നും പറഞ്ഞു. കർണാടകയിലെ ഹിജാബ് വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബാഗ്‌ചി.
ALSO READ: വീണ്ടും അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
'കർണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിഷയം നിലവിൽ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. നമ്മുടെ ഭരണഘടനാ ചട്ടക്കൂടിന്‍റെയും സംവിധാനങ്ങളുടെയും അതിലുപരി, ജനാധിപത്യ മര്യാദകളുടെയും വ്യവസ്ഥയുടെയും പരിധിക്കുള്ളിൽ നിന്നുകൊണ്ടാണ് പ്രശ്‌നങ്ങൾ പരിഗണിക്കേണ്ടതും പരിഹാരം കാണേണ്ടതും - അദ്ദേഹം വ്യക്തമാക്കി.