ETV Bharat / bharat

Minister S Jaishankar Against Canada 'കനേഡിയൻ മണ്ണിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു' : യുഎസിനോട് ആശങ്ക അറിയിച്ചതായി എസ്‌ ജയ്‌ശങ്കർ

S Jaishankar And Antony Blinken Discussed Canada Issue ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്ന് ആവർത്തിച്ച് യുഎസ്

Minister S Jaishankar Against Canada  Minister S Jaishanka  US State Secretary Antony Blinken  Canada Issue  S Jaishankar Meeting With Antony Blinken  എസ്‌ ജയശങ്കർ ആന്‍റണി ബ്ലിങ്കൻ കൂടിക്കാഴ്‌ച  കാനഡക്കെതിരെ എസ്‌ ജയശങ്കർ  കാനഡയിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു  വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കർ  യുഎസ്‌ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ  ഇന്ത്യ കാനഡ നയതന്ത്രബന്ധം  India Canada Tension
Minister S Jaishankar Against Canada
author img

By ETV Bharat Kerala Team

Published : Sep 29, 2023, 11:08 PM IST

വാഷിംഗ്‌ടൺ : കാനഡയിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രി എസ്‌ ജയ്‌ശങ്കർ (External Affairs Minister S Jaishankar ). വാഷിംഗ്‌ടണിൽ യുഎസ്‌ സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായി (US State Secretary Antony Blinken)ജയ്‌ശങ്കർ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ - കാനഡ നയതന്ത്രബന്ധം (India - Canada Tension) ഉലഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയം അമേരിക്ക ഉയർത്തുമോ എന്ന ചോദ്യം ഈ കൂടിക്കാഴ്‌ചയ്‌ക്ക് (S Jaishankar Meeting With Antony Blinken) മുൻപ് നിലനിന്നിരുന്നു.

എന്നാൽ ഇക്കാര്യം ചർച്ച ചെയ്‌തതായി യുഎസ്‌ ഔദ്യോഗിക വൃത്തങ്ങൾ തന്നെ അറിയിക്കുകയായിരുന്നു. ഖലിസ്ഥാൻവാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് അമേരിക്ക വീണ്ടും ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീട് എസ് ജയ്‌ശങ്കറും സ്ഥിരീകരിച്ചു.

Also Read : India Canada Row: 'ഇന്ത്യയുമായി ബന്ധം സ്ഥാപിക്കുന്നത് വളരെ ഗൗരവതരമായാണ് കാനഡ കാണുന്നത്': കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ആശങ്ക അറിയിച്ച് ജയ്‌ശങ്കർ : എന്നാൽ അമേരിക്കയുടെ ആവശ്യത്തിനൊപ്പം തന്നെ ഇക്കാര്യത്തിൽ ഇന്ത്യയ്‌ക്കുള്ള ആശങ്കകളും താൻ ബ്ലിങ്കനുമായി പങ്കുവെച്ചതായി ജയ്‌ശങ്കർ കൂട്ടിച്ചേർത്തു. നിലവിൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷനും കോൺസുലേറ്റുകളും സുരക്ഷ ഭീഷണി നേരിടുകയാണ്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയ ജയ്‌ശങ്കർ, ഈ സാഹചര്യത്തിലാണ് കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ നിർത്തിവെക്കാൻ ഇന്ത്യ (India suspended visa services for Canadian citizens) നിർബന്ധിതരായതെന്നും യുഎസ്‌ സെക്രട്ടറിയെ ധരിപ്പിച്ചതായി പറഞ്ഞു.

യുഎൻ ജനറൽ അസംബ്ലിക്കിടെ ഇരു നേതാക്കളും കൂടിക്കാഴ്‌ച നടത്തിയിരുന്നെങ്കിലും കാനഡ നയതന്ത്ര വിഷയം ചർച്ച നടത്തിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് ദിവസത്തെ ഔദ്യോഗിക പര്യടനത്തിനായാണ് നിലവിൽ എസ്‌ ജയ്‌ശങ്കർ യുഎസിലുള്ളത്. യുഎന്‍ പൊതുസഭയിലും കാനഡക്കെതിരെ ജയ്‌ശങ്കർ ആഞ്ഞടിച്ചിരുന്നു.

Also Read : S Jaishankar On India Canada Row : 'തീവ്രവാദത്തോടുള്ള പ്രതികരണം രാഷ്‌ട്രീയ സൗകര്യങ്ങള്‍ക്കനുസരിച്ചാവരുത്'; കാനഡയെ വിമര്‍ശിച്ച് എസ്‌ ജയ്‌ശങ്കര്‍

കുഴഞ്ഞുമറിഞ്ഞ് ഇന്ത്യ - കാനഡ നയതന്ത്രബന്ധം : നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യൻ ഏജൻസിയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (Canadian Prime Minister Justin Trudeau) ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യം കേന്ദ്ര സർക്കാർ നിഷേധിച്ചു. തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ പോര് തുടങ്ങിയത്. ഇതിന് പിന്നാലെ ഇരി രാജ്യങ്ങളും അന്യോന്യം നയതന്ത്ര പ്രതിനിധികളേയും പുറത്താക്കി. പിന്നാലെയാണ് കാനഡിയിലുള്ള ഇന്ത്യക്കാർക്കും വിദ്യാർഥികൾക്കും കേന്ദ്രം സുരക്ഷ മുന്നറിയിപ്പ് നൽകിയത്. എന്നാൽ വിഷയത്തിൽ അന്വേഷണം തുടരുമെന്നും അതേസമയം ഇന്ത്യയുമായുള്ള ബന്ധം പ്രധാനമാണെന്നും കാനേഡിയൻ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.