അമരാവതി: ശ്രദ്ധേയമായി കിഴക്കൻ ഗോദാവരി ജില്ലയിലെ കാക്കിനട തീരത്തെ സൈനിക അഭ്യാസങ്ങൾ. തീരത്ത് യുദ്ധക്കപ്പലുകൾ വിന്യസിപ്പിക്കുകയും, ആകാശത്തെ ഹെലികോപ്റ്ററുകളുടെ നിരയും പാരച്യൂട്ടുകളുടെ സഹായത്തോടെ ചാടുന്ന മറൈൻ കമാൻഡോകളും കൗതുകം നിറക്കുന്നതായിരുന്നു. ഐഎൻഎസ് ജലസ്വാ യുദ്ധക്കപ്പൽ പരിശീലനത്തിന്‍റെ പ്രധാന ആകർഷണമായിരുന്നു.
കൊവിഡ് നിലവിർക്കുന്നതിനാൽ പരിശിലനം കാണാൻ പൊതുജനങ്ങൾക്ക് അവസരം ഉണ്ടായിരുന്നില്ല. സ്ഥലത്ത് 300 പൊലീസുകാരാണ് സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.