ETV Bharat / bharat

പുൽവാമയിൽ ഭീകരനെ വധിച്ച് സുരക്ഷ സേന

author img

By

Published : Oct 15, 2021, 7:23 PM IST

കൊല്ലപ്പെട്ട ഷാഹിദിന് അടുത്തിടെ പ്രദേശത്ത് നടന്ന സിവിലിയൻ കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.

encounter  Pulwama  miltancy in Kashmir  firing  Militants opens fire on Army  civillian killings in Kashmir  പുൽവാമ  പുൽവാമയിൽ ഭീകരനെ വധിച്ച് സുരക്ഷ സേന  സുരക്ഷ സേന  തീവ്രവാദി  വഹിബഗ് ഗ്രാമം
പുൽവാമയിൽ ഭീകരനെ വധിച്ച് സുരക്ഷ സേന

ശ്രീനഗർ: പുൽവാമയിലെ വഹിബഗ് ഗ്രാമത്തിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. ഷാഹിദ് ബാസിർ ഷെയ്ഖ് എന്ന തീവ്രവാദിയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഷാഹിദിന് അടുത്തിടെ പ്രദേശത്ത് നടന്ന സിവിലിയൻ കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് കശ്‌മീർ മേഖല പൊലീസ് അറിയിച്ചു.

പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം ഗ്രാമം വളഞ്ഞ് നടത്തിയ തെരച്ചിലിലാണ് ഇരുകൂട്ടരും തമ്മിൽ വെടിവെപ്പ് ആരംഭിച്ചത്. സൈന്യം സംശയാസ്‌പദമായ ഒളിത്താവളങ്ങളിലേക്ക് കടക്കാൻ ആരംഭിച്ചപ്പോൾ തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

Killed #terrorist has been identified as Shahid Basir Sheikh of #Srinagar. He was involved in recent #killing of #civilian (Mohd Safi Dar, PDD Deptt’s staff) on 2/10/21. AK 47 rifle was used in his killing. One AK rifle along with Mag/Amn recovered: IGP Kashmir@JmuKmrPolice https://t.co/raujwPoODT

— Kashmir Zone Police (@KashmirPolice) October 15, 2021 ">

പ്രദേശത്ത് സുരക്ഷ സേന നടത്തിയ റെയ്‌ഡിൽ എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം പ്രദേശത്ത് സൈന്യവും തീവ്രവാദികളും തമ്മിൽ വെടിവയ്പ്പ് തുടരുകയാണ്.

Also Read: മതമൈത്രിയുടെ ബൊമ്മക്കൊലു ഒരുക്കി ടെറൺസ് ജോസ്

ശ്രീനഗർ: പുൽവാമയിലെ വഹിബഗ് ഗ്രാമത്തിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. ഷാഹിദ് ബാസിർ ഷെയ്ഖ് എന്ന തീവ്രവാദിയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഷാഹിദിന് അടുത്തിടെ പ്രദേശത്ത് നടന്ന സിവിലിയൻ കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് കശ്‌മീർ മേഖല പൊലീസ് അറിയിച്ചു.

പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം ഗ്രാമം വളഞ്ഞ് നടത്തിയ തെരച്ചിലിലാണ് ഇരുകൂട്ടരും തമ്മിൽ വെടിവെപ്പ് ആരംഭിച്ചത്. സൈന്യം സംശയാസ്‌പദമായ ഒളിത്താവളങ്ങളിലേക്ക് കടക്കാൻ ആരംഭിച്ചപ്പോൾ തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

പ്രദേശത്ത് സുരക്ഷ സേന നടത്തിയ റെയ്‌ഡിൽ എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം പ്രദേശത്ത് സൈന്യവും തീവ്രവാദികളും തമ്മിൽ വെടിവയ്പ്പ് തുടരുകയാണ്.

Also Read: മതമൈത്രിയുടെ ബൊമ്മക്കൊലു ഒരുക്കി ടെറൺസ് ജോസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.