ETV Bharat / bharat

കശ്‌മീരിൽ ഇതര സംസ്ഥാന തൊഴിലാളി ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു - ബന്ദിപോര

ബന്ദിപോരയിൽ വെള്ളിയാഴ്‌ച പുലർച്ചെയുണ്ടായ ഭീകരരുടെ വെടിവയ്പ്പിലാണ് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടതെന്ന് കശ്‌മീർ സോൺ പൊലീസ് അറിയിച്ചു.

migrant labour shot dead in Bandipora  migrant labour shot dead by terrorist  jammu and kashmir terrorist attack  കശ്‌മീർ ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെ ഭീകരരുടെ ആക്രമണം  ഇതര സംസ്ഥാന തൊഴിലാളി ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു  ബന്ദിപോര ഭീകരാക്രമണം  കശ്‌മീർ സോൺ പൊലീസ്
കശ്‌മീരിൽ ഇതര സംസ്ഥാന തൊഴിലാളി ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു
author img

By

Published : Aug 12, 2022, 8:16 AM IST

ശ്രീനഗര്‍: ബന്ദിപോരയിലെ സോദ്‌നാര സോനാവാരി മേഖലയിൽ അജ്ഞാതരുടെ വെടിയേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെള്ളിയാഴ്‌ച (12.08.2022) പുലർച്ചെ ആണ് സംഭവം. ബിഹാർ സ്വദേശിയും മുഹമ്മദ് ജലീൽ എന്നയാളുടെ മകനുമായ മുഹമ്മദ് അമ്രെസ് ആണ് മരിച്ചത്.

ബന്ദിപോരയിലെ സോദ്‌നാര സുംബലിൽ വച്ച് ഭീകരർ മുഹമ്മദ് അമ്രെസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇയാളെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല എന്ന് കശ്‌മീർ സോൺ പൊലീസ് ട്വിറ്ററിൽ കുറിച്ചു.

കശ്‌മീരിൽ അടുത്തിടെയായി ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ടാണ് ഭീകരർ ആക്രമണം നടത്തുന്നത്. ജൂൺ രണ്ടിന് രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജർ കുൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു.

ജൂണിൽ തന്നെ ബുദ്‌ഗാമിൽ ഇഷ്‌ടിക ചൂളയിലെ തൊഴിലാളികൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. വെടിവയ്പ്പിൽ ബിഹാറിൽ നിന്നുള്ള 17കാരനായ ദിൽഖുഷ് കുമാർ എന്ന തൊഴിലാളി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മെയ് മാസത്തിൽ കുൽഗാം ജില്ലയിലെ ഗോപാൽപോറ മേഖലയിൽ അധ്യാപികയെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.