ETV Bharat / bharat

സർവകക്ഷിയോഗം; ജമ്മു കശ്‌മീർ നേതാക്കൾ ഡൽഹിയിലേക്ക് തിരിച്ചു

പിഡിപി മേധാവി മെഹബൂബ മുഫ്‌തി, ബിജെപി നേതാക്കളായ രവീന്ദർ റെയ്‌ന, രവീന്ദർ ഗുപ്‌ത എന്നിവരാണ് ഡൽഹിയിലേക്ക് തിരിച്ചത്. വ്യാഴാഴ്‌ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വകക്ഷിയോഗം ചേരുന്നത്.

author img

By

Published : Jun 23, 2021, 7:36 PM IST

All party meeting  Modi Meeting  Mehbooba Mufti  Gupkar Alliance  Jammu and Kashmir  Governor Manoj Sinha  സർവകക്ഷിയോഗം  ജമ്മു കശ്‌മീർ സർവകക്ഷി യോഗം  ഗുപ്‌കർ സഖ്യം  പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷിയോഗം  ഗുപ്‌കർ സഖ്യത്തിന്‍റെ ഭാഗമാണ് പിഡിപി  മെഹബൂബ മുഫ്‌തി  ജമ്മു കശ്‌മീർ വാർത്ത
സർവകക്ഷിയോഗം; ജമ്മു കശ്‌മീരിലെ നേതാക്കൾ ഡൽഹിയിലേക്ക് തിരിച്ചു

ശ്രീനഗർ: പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിൽ പങ്കെടുക്കാനായി ജമ്മു കശ്‌മീർ രാഷ്‌ട്രീയ നേതാക്കൾ ഡൽഹിയിലേക്ക് തിരിച്ചു. പിഡിപി മേധാവി മെഹബൂബ മുഫ്‌തി, ബിജെപി നേതാക്കളായ രവീന്ദർ റെയ്‌ന, രവീന്ദർ ഗുപ്‌ത എന്നിവരാണ് ഡൽഹിയിലേക്ക് തിരിച്ചത്.

ഗുപ്‌കർ സഖ്യം ചൊവ്വാഴ്‌ച യോഗം ചേരുകയും സർവകക്ഷിയോഗത്തിൽ പങ്കെടുക്കാമെന്ന തീരുമാനത്തിലെത്തിയിരുന്നു. ഗുപ്‌കർ സഖ്യത്തിന്‍റെ ഭാഗമാണ് പിഡിപി. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ജമ്മു കശ്‌മീരിലെ നേതാക്കളുമായി നടത്തുന്ന ആദ്യത്തെ യോഗമാണ് നടക്കാൻ പോകുന്നത്.

READ MORE: കശ്മീരിന് പ്രത്യേക പദവി; നാഷണല്‍ കോൺഫറൻസ് നേതാക്കള്‍ യോഗം ചേര്‍ന്നു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ, ദേശിയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ദോവൽ, കശ്‌മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും. സർവകക്ഷി യോഗത്തിന്‍റെ അജണ്ട നിശ്ചയിച്ചിട്ടില്ലെന്നും വ്യാഴാഴ്‌ച തുറന്ന ചർച്ച നടക്കാനാണ് സാധ്യതയെന്നുമാണ് റിപ്പോർട്ടുകൾ.

ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി, നിയമസഭ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങൾ സർവകക്ഷിയോഗത്തിൽ ചർച്ചയായേക്കും. യോഗത്തിന് മുന്നോടിയായി നാഷണല്‍ കോണ്‍ഫറൻസ് അധ്യക്ഷനും എംപിയുമായ ഫറൂഖ് അബ്ദുള്ളയുടെ വസതിയില്‍ നാഷണൽ കോൺഗ്രസ് നേതാക്കൾ യോഗം ചേര്‍ന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.