ശ്രീനഗര്‍ : കശ്‌മീരിലെ കേന്ദ്രസര്‍ക്കാരിന്‍റെ കടന്നുകയറ്റം അതിരുകടക്കുന്നു എന്ന വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും പിഡിപി നോതാവുമായ മെഹബൂബ മുഫ്‌തി. സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാവുകയും സംസ്ഥാന പതാകയ്‌ക്കൊപ്പം ഇന്ത്യന്‍ ദേശീയ പതാക അംഗീകരിക്കുകയും ചെയ്‌തവരാണ് കശ്‌മീരി ജനത. സ്വതന്ത്ര ഇന്ത്യയില്‍ അതിനാല്‍ തന്നെ പ്രത്യേക ഭരണഘടനാപദവികളും കശ്‌മീരിന് ലഭിച്ചിരുന്നു.
-
Jawahar Lal Nehru standing tall between two flags,the Indian national flag & J&Ks state flag adopted constitutionally in 1952 & bulldozed in 2019 to fulfil BJPs divisive agenda. Now, every foundational value that the Indian flag stands for too lies in peril. pic.twitter.com/7NvQJ6VexJ
— Mehbooba Mufti (@MehboobaMufti) August 15, 2022 " class="align-text-top noRightClick twitterSection" data="
">Jawahar Lal Nehru standing tall between two flags,the Indian national flag & J&Ks state flag adopted constitutionally in 1952 & bulldozed in 2019 to fulfil BJPs divisive agenda. Now, every foundational value that the Indian flag stands for too lies in peril. pic.twitter.com/7NvQJ6VexJ
— Mehbooba Mufti (@MehboobaMufti) August 15, 2022Jawahar Lal Nehru standing tall between two flags,the Indian national flag & J&Ks state flag adopted constitutionally in 1952 & bulldozed in 2019 to fulfil BJPs divisive agenda. Now, every foundational value that the Indian flag stands for too lies in peril. pic.twitter.com/7NvQJ6VexJ
— Mehbooba Mufti (@MehboobaMufti) August 15, 2022
അതേസമയം 2019-ല്‍ കേന്ദ്രസര്‍ക്കാര്‍ കശ്‌മീര്‍ ജനതയുടെ അവകാശങ്ങളെ തൂത്തെറിഞ്ഞെന്നും മുഫ്‌തി കുറ്റപ്പെടുത്തി. കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളയുകയും കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്തതോടെ ഇന്ത്യന്‍ ദേശീയ പതാക മാത്രമാണ് 75ാം സ്വാതന്ത്ര്യ ദിനത്തില്‍ സംസ്ഥാനത്ത് ഔദ്യോഗികമായി ഉപയോഗിച്ചത്. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു മുഫ്തി. ബിജെപിയുടേയും ആര്‍ എസ് എസിന്‍റെയും നയങ്ങള്‍ കശ്‌മീര്‍ ജനതയ്ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
-
JK admin shamelessly boasts about Kashmiris hoisting Indian flag. Truth is they were threatened to do so or else face the consequences. Post 75 years of accession, GOI used all the might at its disposal to force people here to join its charade of pseudo & monetised patriotism pic.twitter.com/2SzSLq9g2a
— Mehbooba Mufti (@MehboobaMufti) August 15, 2022 " class="align-text-top noRightClick twitterSection" data="
">JK admin shamelessly boasts about Kashmiris hoisting Indian flag. Truth is they were threatened to do so or else face the consequences. Post 75 years of accession, GOI used all the might at its disposal to force people here to join its charade of pseudo & monetised patriotism pic.twitter.com/2SzSLq9g2a
— Mehbooba Mufti (@MehboobaMufti) August 15, 2022JK admin shamelessly boasts about Kashmiris hoisting Indian flag. Truth is they were threatened to do so or else face the consequences. Post 75 years of accession, GOI used all the might at its disposal to force people here to join its charade of pseudo & monetised patriotism pic.twitter.com/2SzSLq9g2a
— Mehbooba Mufti (@MehboobaMufti) August 15, 2022
ഇന്ത്യന്‍ പതാകയ്‌ക്കൊപ്പം കശ്‌മീരിന്‍റെ പ്രത്യേക പതാകയും ഉയര്‍ത്തിയ വേദിയില്‍ രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അഭിസംബോധന ചെയ്യുന്ന ചിത്രവും മുഫ്‌തി ട്വിറ്ററിലൂടെ പങ്കിട്ടിരുന്നു. 1952-ല്‍ ഭരണഘടനാപരമായി അംഗീകരിച്ച ആ പതാകയെയാണ് വിഭജന അജണ്ട മുന്‍ നിര്‍ത്തി ബിജെപി അട്ടിമറിച്ചത്. നിലവില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ മൂല്യങ്ങളും അപകടത്തിലാണെന്നും മുഫ്‌തി അഭിപ്രായപ്പെട്ടു.
75-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ കശ്മീരികള്‍ ദേശീയ പതാക ഉയര്‍ത്തിയെന്ന ജമ്മു കശ്‌മീര്‍ ഭരണകൂടത്തിന്‍റെ അവകാശവാദങ്ങളെയും മുഫ്‌തി ചോദ്യം ചെയ്‌തു. ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതിന് വേണ്ടി ഭരണകൂടം ജനങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മുഫ്തി ആരോപിച്ചു.