ETV Bharat / bharat

തെലങ്കാനയിൽ ജീവൻരക്ഷാ മരുന്നുകൾ പറന്നെത്തും ; പുത്തൻ പദ്ധതിയുമായി സർക്കാർ

ഡ്രോണുകൾ മുഖേന ഉള്‍നാടുകളിലേക്ക് ജീവൻ രക്ഷാമരുന്നുകളും വാക്‌സിനുകളും എത്തിക്കുന്ന പദ്ധതി ഉദ്‌ഘാടനം ചെയ്‌ത് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

Medicines from the Sky  drones to supply medicines  Telangana government  Telangana news  ജീവൻ രക്ഷാ മരുന്നുകൾ ഡ്രോണ്‍ വഴി  തെലങ്കാന സർക്കാർ  ജ്യോതിരാദിത്യ സിന്ധ്യ  കെ ടി രാമറാവു  Medicines from the sky  ഡ്രോണ്‍
തെലങ്കാനയിൽ ജീവൻ രക്ഷാ മരുന്നുകൾ ഇനി മുതൽ പറന്നെത്തും; പുത്തൻ പദ്ധതിയുമായി സർക്കാർ
author img

By

Published : Sep 11, 2021, 7:06 PM IST

ഹൈദരാബാദ് : ജീവൻരക്ഷാ മരുന്നുകളും വാക്‌സിനുകളും എത്തിക്കാൻ ഡ്രോണുകള്‍ വിന്യസിച്ച് തെലങ്കാന സർക്കാർ. പരീക്ഷണാടിസ്ഥാനത്തിൽ വികാരാബാദ് ജില്ലയിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിർവഹിച്ചു. ഡ്രോണുകൾ വഴി ഉള്‍നാടുകളിലേക്ക് ജീവൻ രക്ഷാമരുന്നുകൾ എത്തിക്കുകയാണ് ലക്ഷ്യം.

അടിയന്തിര സാഹചര്യങ്ങളിൽ മരുന്നുകളും വാക്‌സിനുകളും വേഗത്തിൽ വിതരണം ചെയ്യുന്നതിന് ഇത് ഉപയോഗപ്രദമാകുമെന്നാണ് കണക്കുകൂട്ടൽ. 500-700 മീറ്റർ ഉയരത്തിൽ 40 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ഡ്രോണുകൾ ഒരുക്കിയിരിക്കുന്നത്. ഒരു ഡ്രോണിന് നാല് വ്യത്യസ്ത പെട്ടികളിലായി 15 തരം മരുന്നുകളും വാക്‌സിനുകളും വരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കഴിയും.

ALSO READ: രാജിവച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ; അപ്രതീക്ഷിത നീക്കം

വിവിധ പദ്ധതികൾക്കായി തെലങ്കാന കൂടുതൽ ഡ്രോണുകൾ ഉപയോഗിക്കുമെന്നും അതിനായുള്ള പരീക്ഷണങ്ങൾ നടക്കുകയാണെന്നും പരിപാടിയിൽ സംസാരിച്ച സംസ്ഥാന ഐടി മന്ത്രി കെ ടി രാമറാവു പറഞ്ഞു.

സ്ത്രീ സുരക്ഷയ്ക്കായും, അനധികൃത ഖനനം പോലുള്ള ക്രമക്കേടുകൾക്ക് സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തുന്നതിനും ഡ്രോണ്‍ സാങ്കേതികവിദ്യയുടെ സാധ്യത പരിശോധിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.