ETV Bharat / bharat

മെഡിക്കല്‍ കോളജുകളുടെ എണ്ണത്തില്‍ രാജ്യത്ത് 82 ശതമാനം വര്‍ദ്ധനയുണ്ടായെന്ന് ആരോഗ്യമന്ത്രി

author img

By ETV Bharat Kerala Team

Published : Dec 6, 2023, 12:54 PM IST

Health Ministry says there is an increase of 82 percent in medical colleges in India2014ന് മുമ്പ് 387 മെഡിക്കല്‍ കോളജുകള്‍ മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇപ്പോഴത് 706 ആയി ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എംബിബിഎസ് സീറ്റുകളുടെ എണ്ണത്തില്‍ 112ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്

Etv Bharat
Etv Bharat

ന്യൂഡല്‍ഹി: രാജ്യത്ത് മെഡിക്കല്‍ കോളജുകളുടെയും എംബിബിഎസ് സീറ്റുകളുടെയും എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായെന്ന് ആരോഗ്യമന്ത്രി. മെഡിക്കല്‍ കോളജുകളുടെ എണ്ണത്തില്‍ 82 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായതെന്ന് ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ രാജ്യസഭയെ അറിയിച്ചു. Health Ministry says there is an increase of 82 percent in medical colleges in India

2014ന് മുമ്പ് 387 മെഡിക്കല്‍ കോളജുകള്‍ മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇപ്പോഴത് 706 ആയി ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എംബിബിഎസ് സീറ്റുകളുടെ എണ്ണത്തില്‍ 112 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2014ന് മുമ്പ് 51,348 സീറ്റുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോഴിത് 1,08,940 ആയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പോസ്റ്റ്ഗ്രാജ്വേറ്റ് സീറ്റുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. 127 ശതമാനം വര്‍ദ്ധനയാണ് പിജി സീറ്റുകളില്‍ ഉണ്ടായിട്ടുള്ളത്. 2014ന് മുന്‍പ് 31,185 സീറ്റുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 70,674 ആയെന്നും മന്ത്രി അറിയിച്ചു.

മെഡിക്കല്‍ കമ്മീഷന്‍റെയും ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്‍റെയും കണക്കുകള്‍ പ്രകാരം രാജ്യത്ത് 706 മെഡിക്കല്‍ കോളജുകളും 2268 നഴ്സിംഗ് കോളജുകളുമുണ്ട്. 2023-24 അധ്യയന വര്‍ഷം 1,08,940 മെഡിക്കല്‍ വിദ്യാര്‍ത്ഥികളും 120585 നഴ്സിംഗ് വിദ്യാര്‍ത്ഥികളും ബിരുദം നേടിയിറങ്ങും. രാജ്യത്ത് നിന്ന് യോഗ്യതകള്‍ നേടിയശേഷം വിദേശത്തേക്ക് പോകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കേന്ദ്രീകൃത വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്നും മന്ത്രി മറുപടി നല്‍കി. 2022 ജൂണിലെ കണക്കുകള്‍ പ്രകാരം 13,08,009 അലോപ്പതി ഡോക്ടര്‍മാര്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകളിലും ദേശീയ മെഡിക്കല്‍ കമ്മീഷനിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരില്‍ 80 ശതമാനത്തിന്‍റെയും സേവനം ലഭ്യമാണ്. 5.65 ലക്ഷം ആയുഷ് ഡോക്ടര്‍മാരുടെയും സേവനം കിട്ടുന്നുണ്ട്.

1:834 എന്നതാണ് രാജ്യത്തെ ഡോക്ടര്‍-ജന അനുപാതം. നഴ്സിംഗ് കൗണ്‍സിലിന്‍റെ കണക്കുകള്‍ പ്രകാരം 36.14 ലക്ഷം രജിസ്ട്രേഡ് നഴ്സുമാരാണ് ഉള്ളത്. ആയിരം പേര്‍ക്ക് 2.10 എന്നതോതിലാണ് നഴ്സ് അനുപാതം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ ഉള്ളത് തമിഴ്നാട്ടിലാണ്. 74 മെഡിക്കല്‍ കോളജുകളാണ് തമിഴ്നാട്ടിലുള്ളത്. തൊട്ടുപിന്നാലെ കര്‍ണാടകയുണ്ട്. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും 68 മെഡിക്കല്‍ കോളജുകള്‍ വീതമാണ് ഉള്ളത്. തെലങ്കാനയില്‍ 56 മെഡിക്കല്‍ കോളജുകളുണ്ടെന്നും മന്ത്രി അറിയിച്ചു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിന്‍റെ ഭാഗമായ മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയാണ് യുജി പിജി പ്രോഗ്രാമുകളിലേക്ക് പ്രവേശനം നടത്തുന്നതെന്ന് അവര്‍ പറഞ്ഞു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോഴ്സുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

ഈ അധ്യയന വര്‍ഷം 485 ബിരുദാനന്തര ബിരുദ സീറ്റുകള്‍ ഒഴിഞ്ഞ് കിടപ്പുണ്ടെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അറിയിച്ചതായി ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അവര്‍ മറുപടി നല്‍കി. ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളില്‍ പ്രവേശനം നടത്താത്ത് കൊണ്ട് തന്നെ നീറ്റ് -പിജി പ്രവേശന പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കെല്ലാം തന്നെ പിജി കൗണ്‍സിലിംഗിലും പങ്കെടുക്കാം. ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളിലെ പ്രവേശനത്തിനായി പ്രത്യേക കൗണ്‍സിലിംഗ് നടത്തുന്നുണ്ട്. അഖിലേന്ത്യ ക്വാട്ടയില്‍ പിജി പ്രോഗ്രാമുകളിലെ 247 സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നതെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.

പാര്‍ലമെന്‍റ് ശീതകാല സമ്മേളനം; ബഹളത്തിന് തുടക്കമിട്ട് ബിഎസ്‌പി എം പി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.