ETV Bharat / bharat

കൊവിഡില്‍ തകര്‍ന്ന കുടുംബങ്ങളെ സര്‍ക്കാര്‍ സഹായിക്കണം: മായാവതി - കൊവിഡ് കാരണം തകര്‍ന്ന കുടുംബങ്ങളെ സര്‍ക്കാര്‍ സഹായിക്കണം

സാധാരണക്കാരെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് മായാവതി

കൊവിഡ് കാരണം തകര്‍ന്ന കുടുംബങ്ങളെ സര്‍ക്കാര്‍ സഹായിക്കണം: മായാവതി

author img

By

Published : May 20, 2021, 1:24 PM IST

ലക്നൗ: ഉത്തർപ്രദേശിലെ ഗ്രാമ പ്രദേശങ്ങളില്‍ കൊവിഡ് കേസുകൾ അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവി മായാവതി. രാജ്യത്തൊട്ടാകെ മരണ സംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രഖ്യാപനങ്ങൾക്ക് അപ്പുറത്തേക്ക് കടന്ന് കൊവിഡ് കാരണം ദുരിതം നേരിടുന്ന കുടുംബങ്ങളെ സഹായിക്കാന്‍ മയാവതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

സർക്കാർ അവകാശവാദമനുസരിച്ച് രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു എന്നത് ആശ്വാസകരമാണ്. പക്ഷേ കൊവിഡ് രോഗികളുടെ മരണ നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ നിന്ന് കരകയറാൻ എല്ലാത്തരം ആത്മാർത്ഥമായ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തണമെന്ന് മായാവതി ട്വീറ്റ് ചെയ്തു. അതേസമയം ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിൽ അടുത്തിടെ കൊവിഡ് കേസുകളില്‍ അതിവേഗം വർധനയുണ്ടായി. പ്രാഥമിക തലത്തിലുള്ള ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ എല്ലാ തലങ്ങളിലും ശക്തിപ്പെടുത്തുന്നതിനായി പ്രത്യേകം മാർഗ്ഗനിർദ്ദേശങ്ങൾ മെയ് 16ന് കേന്ദ്രം പുറത്തിറക്കിയിരുന്നു.

Also Read: ഇന്ത്യയിൽ 2.76 ലക്ഷം പേർക്ക് കൂടി കൊവിഡ്; കൊവിഡ് മരണം 3874

അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയില്‍ 2,76,070 പുതിയ കൊവിഡ് കേസുകളും 3,874 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,69,077 പേര്‍ രോഗമുക്തി നേടി. ഇത് പ്രതിദിന കേസുകളേക്കാൾ കൂടുതലാണ്. 2,23,55,440 രോഗമുക്തി, 31,29,878 സജീവ കേസുകൾ, 2,87,122 മരണങ്ങൾ എന്നിവയുൾപ്പെടെ 2,57,72,400 ആണ് ഇന്ത്യയിലെ മൊത്തം കൊവിഡ് കണക്ക്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.