ന്യൂഡൽഹി: കോൺഗ്രസ് പഞ്ചാബിൽ വളരെ മോശം ഭരണമാണ് കാഴ്‌ച്ചവെക്കുന്നതെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി. സംസ്ഥാനത്ത് വിഭാഗീയത, കലഹം, സംഘർഷം എന്നിവയിൽ മാത്രമാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിഎസ്‌പി -ശിരോമണി അകാലിദൾ സഖ്യത്തിന് വോട്ടുചെയ്യണമെന്ന് സംസ്ഥാനത്തെ ജനങ്ങളോട് താൻ അഭ്യർഥിക്കുകയാണെന്നും മായാവതി കൂട്ടിച്ചേർത്തു.
പഞ്ചാബ് കടുത്ത പ്രതിസന്ധിയിൽ
പഞ്ചാബിലെ കൃഷി ,വ്യവസായം എന്നിവയുടെ എല്ലാം തകർച്ചക്ക് കാരണം കോൺഗ്രസ് സർക്കാരാണെന്നും മായാവതി പറഞ്ഞു. കോൺഗ്രസിന്‍റെ ഭരണം സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ ബിഎസ്‌പി -ശിരോമണി അകാലിദൾ വിജയിച്ചാൽ സംസ്ഥാനത്ത് വലിയൊരു മാറ്റമാണുണ്ടാകുന്നതെന്നും മായാവതി കൂട്ടിച്ചേർത്തു.
also read:കേന്ദ്രത്തിന്‍റെ വാക്‌സിനേഷൻ പോളിസിക്കെതിരെ രാഹുൽ ഗാന്ധി
പാർട്ടിക്കുള്ളിലെ തന്നെ വിഭാഗീയതയും മറ്റ് പ്രശ്നങ്ങളും പരിഹരിക്കുന്നതിനായാണ് കോൺഗ്രസ് കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി യോഗങ്ങൾ നടത്തുന്നത് . അതേസമയം മായാവതിയുടെ പ്രസ്താവനയെ പിന്തുണച്ച് ശിരോമണി അകാലിദൾ പ്രസിഡന്‍റ് സുഖ്ബീർ സിംഗ് ബാദൽ പിന്തുണച്ചു.
പഞ്ചാബിലെ കോൺഗ്രസ് നേതാക്കൾ കർഷകരുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2022 ലെ തെരഞ്ഞെടുപ്പിൽ 117 സീറ്റുകളിൽ ബിഎസ്പി 20 സീറ്റുകളിലും എസ്എഡി 97 സീറ്റുകളിലും മത്സരിക്കും.