ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ പുതിയ മോഡലായ ബ്രസ്സയുടെ ബുക്കിംങ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഈ മാസം (ജൂൺ 2022) അവസാനത്തോടെ വാഹനത്തിന്‍റെ വില്‍പ്പന ആരംഭിക്കും. ഇലക്ട്രിക് സൺറൂഫ് പോലുള്ള ഫീച്ചറുകൾക്കൊപ്പം അത്യാധുനിക ന്യൂജെൻ ടെക്‌നോളജിയും ചേര്‍ത്താണ് വാഹനം പുറത്തിറങ്ങുന്നത്.
കൂടുതല്‍ മികച്ചതും സവിശേഷവുമായ ടെക്നോളജി കുടുതല്‍ സുഖകരമായ യാത്ര ഉറപ്പുവരുത്തുമെന്ന് കമ്പനി അവകാശപ്പെട്ടു. 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്സോടു കൂടിയാണ് വാഹനം നിരത്തില്‍ എത്തുക. 11000 രൂപ നല്‍കി പ്രീ ബുക്കിംഗ് ആരംഭിക്കാനാകുമെന്നും കമ്പനി അറിയിച്ചു.
2016ലാണ് വാഹനത്തിന്‍റെ ആദ്യ മോഡല്‍ പുറത്തിറക്കിയത്. ഇതില്‍ നിന്നും ഏറെ പരിഷ്കരിച്ച പതിപ്പാണ് പുതിയതെന്നും കമ്പനി അവകാശപ്പെട്ടു. ആറ് വര്‍ഷം കൊണ്ട് 7.5 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ കമ്പനി വിറ്റുകഴിഞ്ഞെന്നും കമ്പനി അറിയിച്ചു.
Also Read: വാഹന ഇന്‍ഷൂറന്‍സ് കൃത്യസമയത്ത് പുതുക്കല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍