ETV Bharat / bharat

'അവിവാഹിതരെ കല്യാണം കഴിപ്പിച്ചുവിടും, 100% ഉറപ്പ് ' ; വേറിട്ട പ്രകടനപത്രികയുമായി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ - വേറിട്ട പ്രകടനപത്രികയുമായി കര്‍ണാടക സ്ഥാനാര്‍ഥി

മെയ്‌ 10ന് നടക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന, സഹോദരങ്ങളായ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് വേറിട്ട പ്രകടനപത്രിക മുന്നോട്ടുവച്ചത്

Marriage Scheme for Unmarried Youth  Marriage Scheme for Unmarried Youth Karnataka  Unmarried Youth Independent Candidates Manifesto
സ്വതന്ത്ര സ്ഥാനാര്‍ഥികള്‍
author img

By

Published : May 5, 2023, 9:53 PM IST

ബെലഗാവി : പലതരത്തിലുള്ള പ്രകടനപത്രികകള്‍ നാം കണ്ടിട്ടുണ്ട്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ 'ആയുധമാക്കുന്നവ', സമൂഹത്തിന് ഗുണം ചെയ്യുന്നവ, വിദ്വേഷത്തിന് ഇടയാക്കുന്നവ അങ്ങനെ നിരവധി. എന്നാല്‍, കർണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ അല്‍പം വേറിട്ട പ്രകടനപത്രികയുമായി ശ്രദ്ധേയമായിരിക്കുകയാണ് സഹോദരങ്ങളായ സ്വതന്ത്ര സ്ഥാനാർഥികൾ.

അവിവാഹിതരായ ചെറുപ്പക്കാര്‍ക്കായി വിവാഹ പദ്ധതിയാണ് ഇവര്‍ തങ്ങളുടെ പ്രകടനപത്രികയിലൂടെ മുന്നോട്ടുവച്ചത്. നൂതനമായ രീതിയിൽ പ്രകടന പത്രിക പുറത്തിറക്കി വോട്ടർമാരുടെ ശ്രദ്ധയാകർഷിക്കുക എന്നത് തന്നെയാണ് സ്ഥാനാര്‍ഥികളുടെ ലക്ഷ്യം. അറബാവി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥികളായ ഗുരുപുത്ര കെമ്പണ്ണ കുല്ലൂരും ഗോകാക്ക് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി പുണ്ഡലീക കുല്ലൂരുമാണ് ഈ പുത്തന്‍ വാഗ്‌ദാനത്തിന് പിന്നില്‍.

'പാവപ്പെട്ടവര്‍ക്ക് 31,600 രൂപ' : 'വധു - വരൻ വിവാഹ ഭാഗ്യയോജന - 2023' എന്നാണ് ഈ പദ്ധതിയുടെ പേര്. 100 ശതമാനം തങ്ങള്‍ ഇക്കാര്യത്തില്‍ ഉറപ്പുനൽകുന്നതായി സ്ഥാനാര്‍ഥികള്‍ അവകാശപ്പെടുന്നുമുണ്ട്. ഈ വാഗ്‌ദാനത്തിന് പുറമെ മറ്റ് നിരവധി ആകര്‍ഷകമായവയും ഇവരുടെ പ്രകടന പത്രികയിലുണ്ട്. ശ്രീ ശക്തി സ്വയം സഹായ സംഘങ്ങളുടെ വായ്‌പകൾ പൂർണമായും എഴുതിത്തള്ളും, സാമ്പത്തികമായി പിന്നാക്കമുള്ളവരുടെ ബാങ്ക് അക്കൗണ്ടില്‍ 31,600 രൂപ വീതം നിക്ഷേപിക്കും, കർഷകർക്ക് സൗജന്യ കുഴൽക്കിണർ, യുവാക്കൾക്ക് തൊഴിൽ, ഭവനരഹിതർക്ക് മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ സഹായം എന്നിവയും വാഗ്‌ദാനം ചെയ്യുന്നു.

പുറമെ യുവാക്കൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് അഞ്ച് ലക്ഷം മുതൽ 10 ലക്ഷം വരെ സബ്‌സിഡി നിരക്കിൽ സർക്കാർ വായ്‌പയും പ്രകടനപത്രികയിലെ ശ്രദ്ധേയ വാഗ്‌ദാനമാണ്. സഹോദരങ്ങളുടെ പുത്തന്‍ ഐഡിയ അവിവാഹിതരായ യുവാക്കളുടെയടക്കം ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വോട്ടായി മാറുമോ എന്നതറിയാന്‍ തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ്‌ 13വരെ കാത്തിരിക്കണം. മെയ്‌ 10നാണ് വോട്ടെടുപ്പ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.