റാഞ്ചി: ജാർഖണ്ഡിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ഗാർവ ജില്ലയിലെ സ്വകാര്യ റോഡ് നിർമാണ കമ്പനിയുടെ ആറ് വാഹനങ്ങൾക്കാണ് ഇത്തവണ മാവോയിസ്റ്റുകൾ തീയിട്ട് നശിപ്പിച്ചത്.
10 മുതൽ 12 വരെ സായുധരായ മാവോയിസ്റ്റുകൾ ഗാർവയിലെ ഘഗരി ഗ്രാമത്തിലെ കമ്പനിയുടെ ക്യാമ്പ് ഓഫീസിൽ ഞായറാഴ്‌ച പുലർച്ചെ എത്തിയിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഉറങ്ങിക്കിടന്ന ഉദ്യോഗസ്ഥരെ മർദിച്ച ശേഷം റോഡ് നിർമാണത്തിനായി ഉപയോഗിച്ചുവന്നിരുന്ന വാഹനങ്ങൾ ഡീസൽ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
രണ്ട് റോഡ് റോളറുകളും രണ്ട് ജെസിബികളും ഉൾപ്പെടെ ആറ് വാഹനങ്ങൾക്കാണ് മാവോയിസ്റ്റ് സംഘം തീയിട്ടത്. വിമതർക്ക് പണം നൽകാൻ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു.
ഒരു മാസം മുമ്പ് ഇതേ കമ്പനിയുടെ എഞ്ചിനിയറെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയിരുന്നു. സംസ്ഥാനത്തെ 24 ജില്ലകളിൽ 18 ലും മാവോയിസ്റ്റുകൾ സജീവമാണെന്നാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Also Read: ഡൽഹിയിൽ കൊവിഡ് നിയന്ത്രണവിധേയം; തിങ്കളാഴ്‌ച മുതൽ തീയറ്ററുകൾ തുറക്കും