ETV Bharat / bharat

മണിപ്പൂരിൽ ചിലയിടത്ത് സംഘർഷാവസ്ഥ നിയന്ത്രണവിധേയം; മുൻകരുതലായി കൂടുതൽ സേനയെ വിന്യസിപ്പിക്കാന്‍ ഒരുങ്ങുന്നു - ഏറ്റുമുട്ടൽ

മണിപ്പൂരിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പലയിടത്തും സ്ഥിതി നിയന്ത്രണവിധേയമാക്കി ഇന്ത്യൻ സൈന്യം

Manipur violence  Indian Army  Moreh  Kangpokpi  ഇന്ത്യൻ സൈന്യം  മണിപ്പൂരിലെ സംഘർഷാവസ്ഥ  മണിപ്പൂരിൽ സംഘർഷാവസ്ഥ  ഏറ്റുമുട്ടൽ  സംഘർഷാവസ്ഥ
സംഘർഷാവസ്ഥ നിയന്ത്രണവിധേയം
author img

By

Published : May 5, 2023, 7:32 AM IST

Updated : May 5, 2023, 2:13 PM IST

ഇംഫാൽ: മണിപ്പൂരിലെ ചില മേഖലകളിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഇന്ത്യൻ സൈന്യം. മോറെ, കാങ്‌പോക്‌പി മേഖലകളിലാണ് സംഘർഷാവസ്ഥ നിയന്ത്രണവിധേയമായത്. അതേസമയം ഇംഫാലിലും ചുരാചന്ദ്‌പൂരിലും സാധാരണ നില പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് മുൻകരുതലെന്നോണം അധിക സൈനികരെ വിന്യസിക്കുന്നത് തുടരുകയാണെന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. നാഗാലാൻഡ്, ഗുവാഹത്തി, തേസ്‌പൂർ എന്നിവിടങ്ങളിൽ നിന്നും അധിക സൈന്യത്തെ സംസ്ഥാനത്ത് എത്തിക്കും. മെയ്‌ മൂന്നിനാണ് ഓൾ ട്രൈബൽ സ്റ്റുഡന്‍റ്‌സ് യൂണിയൻ മണിപ്പൂരിൽ മെയ്‌തിയി വിഭാഗക്കാർക്ക് പട്ടിക വർഗ പദവി നൽകുന്നതിനെതിരെ പ്രതിഷേധിച്ച് റാലി നടത്തിയത്.

നിരോധനാജ്‌ഞ, ഷൂട്ട് അറ്റ് സൈറ്റ്: റാലിക്കിടെ മറ്റ് വിഭാഗങ്ങളുമായി സംഘർഷമുണ്ടവുകയും തുടർന്ന് സ്ഥിതി അക്രമാസക്തവുമായി. ചുരചന്ദപൂർ ജില്ലയിൽ ആരംഭിച്ച പ്രതിഷേധം മറ്റ് ജില്ലകളിലേയ്‌ക്കും വ്യാപിക്കുകയായിരുന്നു. സംഘർഷം ഒഴിവാക്കാൻ പൊലീസ് ലാത്തി ചാർജും ആകാശത്തേയ്‌ക്ക് വെടിവയ്‌പ്പും നടത്തി. എന്നിട്ടും സംഘർഷാവസ്ഥ നിയന്ത്രിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിൽ ഷൂട്ട് അറ്റ് സൈറ്റിന് ഗവർണർ അനുമതി നൽകി.

Also Read: മണിപ്പൂരില്‍ 'ഷൂട്ട് അറ്റ് സൈറ്റ്' ; ഉത്തരവില്‍ ഒപ്പിട്ട് ഗവര്‍ണര്‍ അനുസിയ ഉയ്‌കെ

കഴിഞ്ഞ രണ്ട് ദിവസമായി മണിപ്പൂരിൽ മെയ്‌തേയി സമുദായവും മറ്റ് ഗോത്രവർഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. സംസ്ഥാനത്തെ അക്രമ ബാധിത പ്രദേശങ്ങളിൽ നിന്നും നിരവധി പേരെ സൈന്യം നേരത്തെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേയ്‌ക്ക് മാറ്റിയിരുന്നു. ഇന്നലെ വരെ 9000 പേരെയാണ് ഇത്തരത്തിൽ സൈന്യം മാറ്റിയത്.

കൂടുതൽ ആളുകളെ മാറ്റാനുള്ള പ്രവർത്തികൾ തുടരുകയാണെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. നിരോധനാജ്‌ഞ പ്രഖ്യാപിച്ച സംസ്ഥാനത്തെ പലയിടങ്ങളിലും മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ നിരോധിച്ചിരിക്കുകയാണ്. അതേസമയം മണിപ്പൂരിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് മേഘാലയയിൽ നിന്നുള്ള വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്‌മ വ്യാഴാഴ്‌ച അടിയന്തര യോഗം വിളിച്ചിരുന്നു.

Also Read: മണിപ്പൂരില്‍ സ്ഥിതി ഗുരുതരം, സൈന്യത്തെ നിയോഗിച്ചു: മാറ്റിപ്പാർപ്പിച്ചത് 4000 പേരെ, ഇന്‍റർനെറ്റ് മൊബൈല്‍ സേവനങ്ങൾക്ക് നിരോധനം

വ്യാജ വീഡിയോകളുടെ പ്രചരണം : മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമെങ്കിൽ വിദ്യാർഥികളെ ഒഴിപ്പിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മേഘാലയയിൽ നിന്നുള്ള 200 ലധികം നിവാസികൾ മണിപ്പൂരിൽ പഠിക്കുന്നുണ്ടെന്നും അതിനാൽ ഇവർക്ക് കുടുംബവുമായി ബന്ധപ്പെടാൻ സർക്കാർ ഒരു ഹെൽപ്പ് ലൈൻ സ്ഥാപിക്കുന്നുണ്ടെന്നും സാങ്‌മ പറഞ്ഞു. കൂടാതെ മണിപ്പൂരിലെ സുരക്ഷ സാഹചര്യത്തെ കുറിച്ചുള്ള വ്യാജ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സാഹചര്യത്തിൽ ഇത്തരം വിവരങ്ങളിൽ ജാഗ്രത പാലിക്കണെമന്നും ഔദ്യോഗികവും പരിശോധിച്ചുറപ്പിച്ചതുമായ ഉറവിടങ്ങൾ വഴിയുള്ള വിവരങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രശ്‌ന ബാധിത മേഖലകളില്‍ സുരക്ഷയും മുന്‍കരുതല്‍ നടപടിയും ശക്തമാക്കുകയാണ് സൈന്യം.

Last Updated : May 5, 2023, 2:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.