ETV Bharat / bharat

Manipur Polls : ബിരേൻ സിങ്ങിന് ജയം ; ഭരണത്തുടർച്ചയിലേക്ക് ബിജെപി

18,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ എൻ ബിരേൻ സിങ് വിജയിച്ചത്.

Manipur CM Biren Singh heading for landslide victory  BJP leading in 25 seats  Manipur CM N Biren Singh heading for victory  മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിങ് മുന്നിൽ  മണിപ്പൂർ തെരഞ്ഞെടുപ്പ് 2022  മണിപ്പൂർ ബിജെപി ഭരണത്തുടർച്ച  ബിരേൻ സിങിന് ജയം  മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് വിജയിച്ചു
Manipur Polls: ബിരേൻ സിങിന് ജയം; ഭരണത്തുടർച്ചയിലേക്ക് ബിജെപി
author img

By

Published : Mar 10, 2022, 2:00 PM IST

Updated : Mar 10, 2022, 5:22 PM IST

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ എൻ ബിരേൻ സിങ്ങിന് വൻ ഭൂരിപക്ഷത്തില്‍ ജയം. 2002 മുതൽ ഹീൻഗാങ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന അദ്ദേഹം, തുടർച്ചയായ അഞ്ചാം തവണയും മണ്ഡലം നിലനിർത്തി. 18,000ലധികം വോട്ടുകളുടെ കനത്ത ഭൂരിപക്ഷത്തിൽ വിജയിച്ച ബിരേൻ സിങ്, കോൺഗ്രസിന്‍റെ പംഗേജം ശരത്ചന്ദ്ര സിങ്ങിനെയാണ് മലർത്തിയടിച്ചത്.

കായികം, മാധ്യമപ്രവർത്തനം...ശേഷം രാഷ്‌ട്രീയം

മുൻ ഫുട്‌ബോൾ താരവും പത്രപ്രവർത്തകനുമായിരുന്ന ബിരേൻ സിങ്, 2002ൽ മണിപ്പൂരിലെ പ്രാദേശിക രാഷ്‌ട്രീയ പാർട്ടിയായ ഡെമോക്രാറ്റിക് റെവല്യൂഷണറി പീപ്പിൾസ് പാർട്ടിയിൽ ചേർന്നുകൊണ്ടാണ് രാഷ്‌ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അതേ വർഷം തന്നെ, പാർട്ടി വിട്ട് ഭരണകക്ഷിയായ കോൺഗ്രസില്‍ ചേക്കേറിയ അദ്ദേഹം, അന്നത്തെ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ വിജിലൻസ് മന്ത്രിയായി സ്ഥാനമേറ്റു.

Manipur CM Biren Singh heading for landslide victory  BJP leading in 25 seats  Manipur CM N Biren Singh heading for victory  മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിങ് മുന്നിൽ  മണിപ്പൂർ തെരഞ്ഞെടുപ്പ് 2022  മണിപ്പൂർ ബിജെപി ഭരണത്തുടർച്ച  ബിരേൻ സിങിന് ജയം  മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് വിജയിച്ചു
ബിരേൻ സിങിന് ജയം

രാഷ്‌ട്രീയത്തിൽ ചേരുന്നതിന് മുമ്പ് ഫുട്‌ബോളിൽ ബിരേൻ സിങ് പ്രഗത്ഭനായിരുന്നു. സ്‌പോർട്‌സ് ക്വാട്ടയിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ (ബിഎസ്‌എഫ്) ചേർന്നിരുന്നുവെങ്കിലും പിന്നീട് പത്രപ്രവർത്തനത്തിനായി ജോലി ഉപേക്ഷിച്ചു. തുടർന്ന് 1992ൽ നഹറോൾഗി തൗഡങ് എന്ന പ്രാദേശിക പത്രം വിജയകരമായി ആരംഭിക്കുകയും 2001 വരെ അതിൽ എഡിറ്ററായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു.

ബിജെപിയെ അധികാരത്തിലെത്തിച്ച നേതാവ്

2002നും 2017നും ഇടയിൽ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് സർക്കാരിന്‍റെ കാലത്ത് ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, യുവജനകാര്യം, കായികം തുടങ്ങി നിരവധി സുപ്രധാന വകുപ്പുകളും ബിരേൻ സിങ് കൈകാര്യം ചെയ്‌തു. ഒക്രമിന്‍റെ അടുത്ത സഹായികളിൽ ഒരാളായും ബിരേൻ അറിയപ്പെട്ടിരുന്നു. എന്നാൽ 2016ല്‍ മുഖ്യമന്ത്രിയും ചില പാർട്ടി അണികളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു.

2017ലെ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ഹീൻഗാങ് മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിക്കുക മാത്രമല്ല, പ്രാദേശിക പാർട്ടികളായ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), ലോക് ജൻശക്തി പാർട്ടി എന്നിവയുമായി സഖ്യമുണ്ടാക്കി ബിജെപിയെ അധികാരത്തിലെത്തിക്കുകയും ചെയ്‌തു. ബിജെപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ബിരേൻ, 2017 മാർച്ച് 15ന് മണിപ്പൂർ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്‌തു. 2020ൽ പാർട്ടിയിൽ തനിക്കെതിരെ കലാപം ഉയർന്നെങ്കിലും തന്‍റെ രാഷ്‌ട്രീയ ചാതുര്യം കൊണ്ട് ആ കലാപം അടിച്ചമർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

READ MORE: മണിപ്പൂരില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി; കൈ ഉയര്‍ത്താനാവാതെ കോണ്‍ഗ്രസ്

Last Updated : Mar 10, 2022, 5:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.