ETV Bharat / bharat

പലഹാരം കൊണ്ടുവരാൻ വിസമ്മതിച്ചതിന് തല്ലിയതിൽ വൈരാഗ്യം; യുവാവിനെ കുത്തി കൊലപ്പെടുത്തി, 3 പേർ അറസ്‌റ്റിൽ - കൊലപാതകം

സ്വീകരണ ചടങ്ങിനിടെ ആൺകുട്ടിയെ തല്ലിയതിൽ പ്രതികാരം തീർക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം നാല് പേർ ചേർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തി

man stabbed to death  man stabbed to death for beating a boy  delhi crime news  man stabbed to death by four people  delhi arrest  കുത്തി കൊലപ്പെടുത്തി  തല്ലിയതിൽ വൈരാഗ്യം  യുവാവിനെ കുത്തി കൊലപ്പെടുത്തി  ഡൽഹിയിൽ യുവാവിനെ കുത്തി  കൊലപാതകം  ഡൽഹി വാർത്തകൾ
യുവാവിനെ കുത്തി കൊലപ്പെടുത്തി
author img

By

Published : May 7, 2023, 4:43 PM IST

ന്യൂഡൽഹി: വീട്ടിൽ നടത്തിയ ആഘോഷത്തിനിടെ പലഹാരങ്ങൾ എടുത്ത് കൊണ്ട് വരാൻ വിസമ്മതിച്ച കുട്ടിയെ തല്ലിയയാളെ നാല് പേർ ചേർന്ന് കുത്തി കൊലപ്പെടുത്തി. ഔട്ടർ ഡൽഹിയിലെ മംഗോൽപുരിയിലാണ് സംഭവം. ഡൽഹി സ്വദേശി ജിതേന്ദർ(28) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച അർധരാത്രിയാണ് സംഭവം.

കേസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ജതിൻ, മോഹിത് എന്നിവരാണ് അറസ്റ്റിലായത്. ജിതേന്ദറിന്‍റെ വീട്ടിൽ സംഘടിപ്പിച്ച ഒരു സ്വീകരണ പരിപാടിയിൽ ജിതേന്ദറും സുഹൃത്തുക്കളും മദ്യം കഴിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാകുകയായിരുന്നു.

also read : സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ റൈഫിളുകളും ബുള്ളറ്റുകളും കവര്‍ന്നു ; അന്വേഷണം ഊര്‍ജിതമാക്കി ബിഹാര്‍ പൊലീസ്

അടികൊണ്ടതിൽ പ്രതികാരം: വീട്ടിലുണ്ടായിരുന്ന ആൺകുട്ടിയോട് പലഹാരങ്ങൾ എടുത്ത് കൊണ്ട് വരാൻ പറഞ്ഞത് വിസമ്മതിച്ചതിനെ തുടർന്ന് ജിതേന്ദർ കുട്ടിയെ തല്ലുകയായിരുന്നു. പിന്നീട് തല്ലിയതിലുള്ള വൈരാഗ്യം തീർക്കാൻ ജിതേന്ദർ തനിച്ചായ സമയം നോക്കി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം നാല് പേർ ചേർന്ന് ജിതേന്ദറിനെ കുത്തുകയായിരുന്നു. ഞായറാഴ്‌ച രാവിലെ 6.15 ഓടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

കുത്തിയത് ഒന്നിലധികം തവണ: ഒന്നിലധികം കുത്തേറ്റ ജിതേന്ദറിനെ സഞ്‌ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ അമിത രക്തസ്രാവം മൂലം യുവാവ് അബോധാവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജിതേന്ദറിന്‍റെ നില ഗുരുതരമായതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചിരുന്നെങ്കിലും ചികിത്സയ്‌ക്കിടെ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

also read: ഇതര സമുദായക്കാരനും വിവാഹിതനുമായ യുവാവിനെ കല്യാണം കഴിച്ചു ; പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തി അമ്മാവൻ

സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ജിതേന്ദറും മറ്റ് നാല് പേരും തമ്മിൽ വാക്കേറ്റം നടന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് മൂന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടിയെ വെട്ടി കൊലപ്പെടുത്തി അമ്മാവൻ: ഉത്തർ പ്രദേശിൽ ഇതര സമുദായക്കാരനും വിവാഹിതനുമായ യുവാവിനെ വിവാഹം ചെയ്‌തതിന് യുവതിയെ അമ്മാവൻ വെട്ടികൊലപ്പെടുത്തിയിരുന്നു. സീതാപൂരിലെ ഗ്രാമത്തിൽ വിവാഹിതനായ യുവാവുമായി അടുപ്പത്തിലായ പെൺകുട്ടിയെ നാട്ടിൽ നിന്ന് കുടുംബം മറ്റൊരു വീട്ടിലേക്ക് പറഞ്ഞയച്ചെങ്കിലും യുവാവ് പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം നാട്ടിലേക്ക് ഇരുവരും തിരിച്ചെത്തിയതറിഞ്ഞ് പക കൊണ്ട പെൺകുട്ടിയുടെ അമ്മാവൻ ഗാസിയാബാദിലെ യുവാവിന്‍റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ റോഡിലേക്ക് വലിച്ചിറക്കി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ഇന്നലെയാണ് നാടിനെ നടുക്കിയ ദുരഭിമാന കൊല നടന്നത്. കൊലപാതകത്തിന് ശേഷം കീഴടങ്ങിയ പ്രതിയുടെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി.

also read: സഹായം അഭ്യർഥിച്ച് എത്തി ഒന്നരലക്ഷം കവർന്നു; കോട്ടയം നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ പട്ടാപ്പകൽ മോഷണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.