ETV Bharat / bharat

സ്‌ത്രീകൾക്ക് മുന്നിൽ നഗ്നത പ്രദർശനം; മധ്യവയസ്‌കന്‍റെ സ്വകാര്യ ഭാഗങ്ങളിൽ തീ കൊളുത്തി ഗ്രാമവാസികൾ - Betul district of Madhya Pradesh

മധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ സ്‌ത്രീകൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്‌കന്‍റെ സ്വകാര്യ ഭാഗങ്ങളിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

betul man set on fire  man privates parts set on fire  madhya pradesh man arrested for flashing  man set on fire in mp  Betul man set on fire by villagers  മധ്യപ്രദേശ്  ബേതുൽ മധ്യപ്രദേശ്  നഗ്നത പ്രദർശനം  നഗ്നത പ്രദർശനം യുവാവിന്‍റെ സ്വകാര്യഭാഗങ്ങളിൽ തീ കൊളുത്തി  സ്‌ത്രീകൾക്ക് മുന്നിൽ നഗ്നത പ്രദർശനം  മധ്യവയസ്‌കന്‍റെ സ്വകാര്യ ഭാഗങ്ങളിൽ തീ കൊളുത്തി  Madhya Pradesh  Betul district of Madhya Pradesh  Man set on fire for flashing private parts
സ്‌ത്രീകൾക്ക് മുന്നിൽ നഗ്നത പ്രദർശനം; മധ്യവയസ്‌കന്‍റെ സ്വകാര്യ ഭാഗങ്ങളിൽ തീ കൊളുത്തി ഗ്രാമവാസികൾ
author img

By

Published : Aug 8, 2022, 2:19 PM IST

ബേതുൽ (മധ്യപ്രദേശ്): സ്‌ത്രീകൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയതിനെ തുടർന്ന് മധ്യവയസ്‌കന്‍റെ സ്വകാര്യ ഭാഗങ്ങളിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ഗ്രാമവാസികൾ. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലെ കജ്‌ലി ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്‌ച(06.08.2022) ഇയാൾ ഗ്രാമത്തിലെ സ്‌ത്രീകൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയതിനെ തുടർന്ന് രോഷാകുലരായ ആളുകൾ ഇയാളുടെ സ്വകാര്യ ഭാഗങ്ങളിൽ തീ കൊളുത്തുകയായിരുന്നു.

പൊള്ളലേറ്റ ഇയാളെ ചിച്ചോളിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു. പലപ്പോഴും ഇയാൾ സ്‌ത്രീകൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്താറുണ്ടെന്നും ഇതിൽ പലതവണ നാട്ടുകാർ ഇയാൾക്ക് താക്കീത് നൽകിയിരുന്നതായും ഗ്രാമവാസികൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഐപിസി 294, 324, 506, 34 വകുപ്പുകൾ പ്രകാരം കേസെടുത്ത് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. സുധേഷ് കാവ്‌ഡെ, കൃഷ്‌ണ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

Also read: കുട്ടികള്‍ക്ക് നേരെ നഗ്‌നത പ്രദർശനം: പത്തനംതിട്ടയില്‍ 47കാരന്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.