ETV Bharat / bharat

കൂലി മുഴുവന്‍ നല്‍കാത്തതില്‍ അരിശം; തൊഴിലാളി വീട്ടുടമയുടെ മെഴ്‌സിഡസ് ബെന്‍സിന് തീയിട്ടു

ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ കൂലി മുഴുവന്‍ നല്‍കിയില്ലെന്നതില്‍ ദേഷ്യപ്പെട്ട് തൊഴിലാളി വീട്ടുടമയുടെ ആഡംബര മെഴ്‌സിഡസ് ബെന്‍സ് കാറിന് തീയിട്ടു

mercedes  mercedes benz  Labour set fire to Mercedes Benz  Mercedes Benz of house owner  argument on wage  കൂലി മുഴുവന്‍ നല്‍കാത്തതില്‍ അരിശം  മെഴ്‌സിഡസ് ബെന്‍സിന് തീയിട്ടു  ഉത്തര്‍ പ്രദേശിലെ നോയിഡ  നോയിഡ  ഉത്തര്‍ പ്രദേശ്  ആഡംബര മെഴ്‌സിഡസ് ബെന്‍സ്  ബെന്‍സ് കാറിന് തീയിട്ടു  ടൈൽ  സമൂഹ മാധ്യമങ്ങളില്‍
കൂലി മുഴുവന്‍ നല്‍കാത്തതില്‍ അരിശം; തൊഴിലാളി വീട്ടുടമയുടെ മെഴ്‌സിഡസ് ബെന്‍സിന് തീയിട്ടു
author img

By

Published : Sep 14, 2022, 9:11 PM IST

നോയിഡ (ഉത്തര്‍ പ്രദേശ്): നഗരത്തില്‍ വെച്ച് ആഡംബര കാറായ മെഴ്‌സിഡസ് ബെന്‍സ് കത്തിച്ചതിന് ഒരാളെ പോലീസ് പിടികൂടി. കൂലി സംബന്ധിച്ചുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മെഴ്‌സിഡസ് ബെന്‍സ് കാറിന്‍റെ ഉടമയുടെ വീട്ടിൽ ടൈൽസ് പാകിയെങ്കിലും മുഴുവൻ കൂലിയും ലഭിച്ചില്ലെന്നതിനുള്ള പ്രതികാരമായാണ് അക്രമണമെന്നാണ് വിവരം.

ടൈല്‍സ് ജോലിക്കാരനായ രൺവീറിനെതിരെ കാറിന്റെ ഉടമ പരാതി നൽകിയതിനെത്തുടര്‍ന്നാണ് അറസ്‌റ്റ്. എന്നാല്‍ കൂലി ബാക്കി നല്‍കാനില്ലെന്നും ആവശ്യപ്പെട്ട വേതനം നല്‍കിയെന്നും പരാതിക്കാരന്‍ അറിയിച്ചു. അതേസമയം, രൺവീര്‍ കാര്‍ കത്തിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ആളെ തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ഇയാള്‍ കാറിന് മുന്നില്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തിയിട്ട ശേഷം കാറിന് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.