ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയുടെ മരണത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്‌തു. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്. കാന്‍പൂര്‍ സ്വദേശിയായ യുവാവ് ഇരുപതുകാരിയുമായി പ്രണയത്തിലായിരുന്നു. ഇയാള്‍ മറ്റൊരു വിവാഹത്തിനൊരുങ്ങിയതില്‍ മനം നൊന്തായിരുന്നു യുവതി ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേയാണ് യുവതി മരിച്ചത്. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്‌തത്.
ഗര്‍ഭിണിയുടെ മരണം; ഉത്തര്‍പ്രദേശില്‍ യുവാവ് അറസ്റ്റില്‍ - ക്രൈം ന്യൂസ്
ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്