ETV Bharat / bharat

ഒഡിഷയില്‍ 30 മിനിട്ടിനിടെ 2 ഡോസ് വാക്സിന്‍

നിരീക്ഷണ മുറിയിലേക്ക് പോകുന്നതിന്പകരം പ്രസന്ന കുമാർ സാഹു കുത്തിവെപ്പ് നല്‍കിയ സ്ഥലത്ത്തന്നെ ഇരിക്കുകയായിരുന്നുവെന്ന് കേന്ദ്ര നിരീക്ഷകൻ രാജേന്ദ്ര ബെഹെറ പറഞ്ഞു.

Man given two doses of vaccine  Mayurbhanj district news  Covid vaccine news  Odisha news  Odisha Covid vaccine news  Covid vaccination mistake  nurse mistake while vaccination  Man given two doses of Covid vaccine within 30 minutes in Odisha  ഒഡീഷയില്‍ മുപ്പത് മിനിട്ടിനിടെ രണ്ട് ഡോസ് വാക്സിന്‍ നല്‍കി; തെറ്റ് ഏറ്റ് പറഞ്ഞ് അധികൃതര്‍  ഒഡീഷയില്‍ മുപ്പത് മിനിട്ടിനിടെ രണ്ട് ഡോസ് വാക്സിന്‍ നല്‍കി  തെറ്റ് ഏറ്റ് പറഞ്ഞ് അധികൃതര്‍  ഒഡീഷ  രണ്ട് ഡോസ് വാക്സിന്‍ നല്‍കി  പ്രസന്ന കുമാർ സാഹു
ഒഡീഷയില്‍ മുപ്പത് മിനിട്ടിനിടെ രണ്ട് ഡോസ് വാക്സിന്‍ നല്‍കി; തെറ്റ് ഏറ്റ് പറഞ്ഞ് അധികൃതര്‍
author img

By

Published : Jun 22, 2021, 7:45 AM IST

ഭുവനേശ്വർ: ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയില്‍ ഒരു വൃദ്ധന് മുപ്പത് മിനിട്ട് ഇടവേളയില്‍ രണ്ട് ഡോസ് കൊവിഡ് വാക്സിൻ നൽകി. രഘുപൂർ ഗ്രാമത്തിലെ പ്രസന്ന കുമാർ സാഹു എന്നയാൾക്കാണ് രണ്ട് ഡോസ് വാക്സിനും ഇത്തരത്തില്‍ നല്‍കിയത്. ഖുന്താപൂരിലെ സത്യസായി സർക്കാർ ഹൈസ്‌കൂളിലെ താൽക്കാലിക വാക്സിനേഷൻ ക്യാമ്പിലാണ് സംഭവം നടന്നത്. ആദ്യ ഡോസ് സ്വീകരിച്ച ശേഷം മുപ്പ്ത് മിനിറ്റ് നിരീക്ഷണത്തിലായിരുന്നു. ആ സമയത്ത് മറ്റൊരു നഴ്‌സ് രണ്ടാമത്തെ ഡോസ് വാക്സിനും അദ്ദേഹത്തിന് നല്‍കുകയായിരുന്നു.

Read Also...........യുവതിയ്ക്ക് ഒറ്റയടിക്ക് രണ്ട് തവണ വാക്സിന്‍ നൽകി ഡ്യൂട്ടി നഴ്‌സ്

തുടര്‍ന്ന് രണ്ട് മണിക്കൂർ കൂടി നിരീക്ഷണത്തിലാക്കി അദ്ദേഹത്തിന് ഒആർ‌എസ് പാനീയം നൽകി. നിരീക്ഷണ മുറിയിലേക്ക് പോകുന്നതിന്പകരം പ്രസന്ന കുമാർ സാഹു കുത്തിവെപ്പ് നല്‍കിയ സ്ഥലത്ത്തന്നെ ഇരിക്കുകയായിരുന്നുവെന്ന് കേന്ദ്ര നിരീക്ഷകൻ രാജേന്ദ്ര ബെഹെറ പറഞ്ഞു. അബദ്ധത്തിൽ അദ്ദേഹത്തിന് രണ്ടാമത്തെ ഡോസ് നൽകിയതാണെന്നും ബെഹെറ പറഞ്ഞു. സാഹുവിന് ദേഹാസ്വാസ്ഥ്യമോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.