ETV Bharat / bharat

ഭാര്യയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയതിന് ഭർത്താവിനെതിരെ കേസെടുത്തു - ഭാര്യയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയതിന് ഭർത്താവിനെതിരെ കേസെടുത്തു

മതിയായ സ്‌ത്രീധനം നൽകാത്തതിന് ഉത്തർപ്രദേശിലെ ഹാപൂർ സ്വദേശിയായ ആസ് മുഹമ്മദ് ഖാൻ സെപ്റ്റംബർ 21ന് ഫോണിലൂടെ ബന്ധം വേർപെടുത്തുകയായിരുന്നു.

Man booked for giving triple talaq to wife over phone for dowry  triple talaq  മുത്തലാഖ്  ഭാര്യയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയതിന് ഭർത്താവിനെതിരെ കേസെടുത്തു  എഫ്‌ഐആർ
ഭാര്യയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയതിന് ഭർത്താവിനെതിരെ കേസെടുത്തു
author img

By

Published : Nov 7, 2021, 7:43 PM IST

ഭോപ്പാൽ: മതിയായ സ്‌ത്രീധനം നൽകാത്തതിന് ഭാര്യയോട് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതിന് ഇൻഡോറിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു. 32കാരിയായ ഭാര്യയുടെ പരാതിയിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.

ഉത്തർപ്രദേശിലെ ഹാപൂർ സ്വദേശിയായ ആസ് മുഹമ്മദ് ഖാൻ സെപ്റ്റംബർ 21ന് ഫോണിലൂടെ ബന്ധം വേർപെടുത്തുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഭർത്താവിന്‍റെ കുടുംബാംഗങ്ങൾ അഞ്ച് ലക്ഷം രൂപ സ്‌ത്രീധനം ആവശ്യപ്പെട്ട് യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും യുവതിയുടെ വീട്ടുകാർക്ക് സ്‌ത്രീധനം നൽകാൻ കഴിയാതെ വന്നതിനെ തുടർന്ന് ബന്ധം വേർപെടുത്തുകയുമായിരുന്നുവെന്ന് യുവതി പറയുന്നു.

നേരത്തെ ഭർത്താവിനായി യുവതിയുടെ വീട്ടുകാർ വാങ്ങിയ ഫ്ലാറ്റിൽ ഇരുവരും ഒരുമിച്ച് കഴിയുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. യുവതിയുടെ പരാതിയെ തുടർന്ന് 2019ലെ മുത്തലാഖ് നിരോധന നിയമം പ്രകാരം ഭർത്താവിനെതിരെ കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായും കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Also Read: ആര്യൻഖാനെ വീണ്ടും ചോദ്യം ചെയ്യും, പ്രത്യേക അന്വേഷണ സംഘം വിളിപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.