കൊൽക്കത്ത: ഫണ്ട് കുറവിനെ തുടർന്ന് പശ്ചിമബംഗാളിലെ ലക്ഷ്‌മി ഭണ്ഡാർ പദ്ധതി പ്രതിസന്ധിയിൽ. പട്ടികജാതി, പട്ടികവർഗ കുടുംബങ്ങളിലെ മുതിർന്ന വനിതകൾക്ക് 1,000 രൂപയും ജനറൽ വിഭാഗത്തിന് 500 രൂപയും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി തെരഞ്ഞെടുപ്പിൽ വാഗ്‌ദാനം ചെയ്‌തിരുന്നു.
മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ വാഗ്‌ദാനം ചെയ്‌ത ഈ പദ്ധതിയാണ് ഫണ്ടിന്‍റെ കുറവ് കാരണം പ്രതിസന്ധിയിലായത്. ഫണ്ടിന്‍റെ കുറവ് കാരണം സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും അതിനാൽ യോഗ്യതാ മാനദണ്ഡം തയ്യാറാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ഈ നിർദേശങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല.
എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്താൻ സാധിക്കില്ലെങ്കിലും ജൂലൈ ഒന്നു മുതൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനമെന്ന് ധനവകുപ്പ് അറിയിച്ചു. അതേ സമയം കൊവിഡ് വ്യാപനം, യാസ് ചുഴലിക്കാറ്റ് എന്നിവ കാരണം സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി മോശമായെന്നും ധനവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Also Read: കൊവിഡ് മരണം ; ധനസഹായം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിധി പറയാൻ മാറ്റി