ETV Bharat / bharat

എസ്‌എസ്‌സി റിക്രൂട്ട്മെന്‍റ് അഴിമതി; മമത ബാനര്‍ജിയുടെ മരുമകളുടെ ജോലി റദ്ദാക്കി - SSC scam case

സ്‌കൂള്‍ സര്‍വീസ് കമ്മിഷന്‍ റിക്രൂട്ട്മെന്‍റ് അഴിമതി കേസില്‍ ഉദ്യോഗാര്‍ഥികളുടെ നിയമനം റദ്ദാക്കി കല്‍ക്കട്ട ഹൈക്കോടതി. മമത ബാനര്‍ജിയുടെ മരുമകള്‍ ബ്രിഷ്‌തി മുഖര്‍ജിയുടെ നിയമനം റദ്ദാക്കി. സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി.

എസ്‌എസ്‌സി അഴിമതി  മമത ബാനര്‍ജിയുടെ മരുമകളുടെ ജോലി റദ്ദാക്കി  എസ്‌എസ്‌സി റിക്രൂട്ട്മെന്‍റ് അഴിമതി  Mamata Banerjee  SSC scam  SSC scam case
മമത ബാനര്‍ജിയുടെ മരുമകളുടെ ജോലി റദ്ദാക്കി
author img

By

Published : Mar 10, 2023, 11:11 PM IST

രാംപൂര്‍ഹട്ട്: സ്‌കൂള്‍ സര്‍വീസ് കമ്മിഷന്‍ (എസ്എസ്‌സി) റിക്രൂട്ട്മെന്‍റ് അഴിമതി കേസില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മരുമകളുടെ നിയമനം റദ്ദാക്കി. മമത ബാനര്‍ജിയുടെ മരുമകള്‍ ബ്രിഷ്‌തി മുഖര്‍ജിയുടെ നിയമനമാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് റദ്ദാക്കിയത്. ശരിയായ മാർഗങ്ങളിലൂടെയല്ലാതെ നിയമിക്കപ്പെട്ട ഉദ്യോഗാർഥികളുടെ നിയമനം റദ്ദാക്കുന്ന നടപടിയിലാണ് ബ്രഷ്‌തിയുടെയും നിയമനവും റദ്ദാക്കിയത്.

പട്ടികയില്‍ 608-ാം സ്ഥാനത്താണ് ബ്രിഷ്‌തിയുടെ പേര്. നിയമനം ലഭിച്ച് ഒരു ദിവസം മാത്രം ജോലി ചെയ്‌ത ശേഷമാണ് ബ്രിഷ്‌തി രാജിവച്ചത്. ശാരീരികമായ അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ബ്രിഷ്‌തി ജോലി രാജി വച്ചതെന്നാണ് ബാനര്‍ജിയുടെ സഹോദരന്‍ നിഹാര്‍ പറഞ്ഞത്. ഒരു ദിവസം ജോലി ചെയ്‌തിട്ടുണ്ടെന്നും ശമ്പളമൊന്നും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചകൈപൂരിലെ കുസുംബയിലാണ് ബാനര്‍ജിയുടെ തറവാട് വീട്.

മുഖ്യമന്ത്രിയുടെ അമ്മാവൻ അനിൽ മുഖർജിയും മകൻ നിഹാർ മുഖർജിയും കുസുംബ ഗ്രാമത്തിലാണ് താമസിക്കുന്നത്. കോടികളുടെ എസ്എസ്‌സി കുംഭകോണത്തിൽ ബാനർജിയുടെ കുടുംബത്തിലെ ഒരു അംഗം പേരെടുക്കുന്നത് ഇതാദ്യമാണ്. മുൻ വിദ്യാഭ്യാസ മന്ത്രിയെ അടക്കം നിരവധി പേരെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ബംഗാൾ സ്‌കൂൾ സർവീസ് കമ്മിഷൻ (ഡബ്ല്യുബിഎസ്‌എസ്‌സി) കൈക്കൂലി വാങ്ങി അനർഹരായ ഉദ്യോഗാർഥികൾക്ക് ജോലി നൽകിയെന്ന ആരോപണം ഉയര്‍ന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.

കൈക്കൂലി നല്‍കി നിയമനം നേടിയവരുടെ നിയമനം റദ്ദാക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി ഡബ്ല്യുബിഎസ്‌എസ്‌സിയോട് നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിയമനം റദ്ദാക്കിയവരുടെ പേര് ഉള്‍പ്പെടുന്ന പട്ടിക ഡബ്ല്യുബിഎസ്‌എസ്‌സി പുറത്തിറക്കി. ഇതില്‍ ബ്രിഷ്‌തി മുഖര്‍ജിയുടെ പേരും ഉള്‍പ്പെടുകയായിരുന്നു. ബ്രിഷ്‌തിയുടെ ജോലി റദ്ദാക്കിയ സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ കാരണമാവുകയും ഒപ്പം സംസ്ഥാനത്തെ നിയമനങ്ങളിലെ രാഷ്‌ട്രീയ സ്വാധീനത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയും ചെയ്‌തു.

ഭരണത്തിലെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന ബാനർജിയുടെ കുടുംബാംഗങ്ങളെയും അടുത്ത സഹായികളെയും പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. ബാനർജിയുടെ ബന്ധുക്കളെ നിയമിച്ചതിലും അഴിമതി കേസുകളിൽ ബാനര്‍ജിയ്‌ക്കും പങ്കുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എസ്എസ്‌സി അഴിമതിയെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സമ്പ്രദായം വിവാദങ്ങളില്‍പ്പെട്ട് താളം തെറ്റിയിരിക്കുകയാണ്.

തൃണമൂൽ കോൺഗ്രസ് നേതാക്കളായ മുൻ കാബിനറ്റ് മന്ത്രി പാർത്ഥ ചാറ്റർജി, നിയമസഭാംഗം മണിക് ഭട്ടാചാര്യ എന്നിവരെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്‌തതോടെ കഴിഞ്ഞ 10 വർഷമായി റിക്രൂട്ട് ചെയ്‌ത അധ്യാപകരുടെ യോഗ്യതയും വിശ്വാസ്യതയും സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സി.ബി.ഐ) എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും (ഇ.ഡി) കോടതികൾക്ക് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടുകളില്‍ നൂറ് കോടിയോളം രൂപയുടെ റിക്രൂട്ട്മെന്‍റ് അഴിമതി നടന്നിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഏകദേശം 8,000 പേര്‍ക്ക് ഇത്തരത്തില്‍ നിയമനം നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.