ETV Bharat / bharat

ഒഡിഷ ട്രെയിൻ ദുരന്തം; അപകടസ്ഥലം സന്ദർശിച്ച് മമത ബാനർജി, മരിച്ച ബംഗാൾ സ്വദേശികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

author img

By

Published : Jun 4, 2023, 7:50 AM IST

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബാലസോറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. റെയില്‍വേയെ കേന്ദ്രം അവഗണിക്കുന്നു എന്ന് മമത

Mamata Banerjee  Mamata Banerjee visits Odisha train accident site  Odisha train accident  Odisha train tragedy  balasore train accident  balasore train tragedy  odisha balasore  ഒഡിഷ ട്രെയിൻ ദുരന്തം  മമത ബാനർജി  ഒഡിഷ ട്രെയിൻ ദുരന്തം അപകടസ്ഥലം സന്ദർശനം മമത  ബാലസോർ ട്രെയിൻ ദുരന്തം  ബാലസോർ ട്രെയിൻ അപകടം  ഒഡിഷ ട്രെയിൻ അപകടം  പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി  റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ്  അശ്വിനി വൈഷ്‌ണവ്  ഒഡിഷ ട്രെയിൻ ദുരന്തം ധനസഹായം  ഒഡിഷ  ബാലസോർ
ഒഡിഷ ട്രെയിൻ ദുരന്തം

ബാലസോർ : ഒഡിഷയിൽ ട്രെയിൻ അപകടമുണ്ടായ ബാലസോറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്നലെയാണ് മമത ബാനർജി അപകടസ്ഥലം സന്ദർശിച്ചത്. പിന്നാലെ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി മമത ബാനർജി കൂടിക്കാഴ്‌ച നടത്തി.

പശ്ചിമ ബംഗാൾ സർക്കാർ സാധ്യമായ എല്ലാ വിധത്തിലും സഹായിക്കാൻ തയ്യാറാണെന്നും മമത ബാനർജി റെയിൽവേ മന്ത്രിയെ അറിയിച്ചു. പശ്ചിമ ബംഗാളിൽ വീടുകളുള്ളവരുടെ ചികിത്സയും യാത്രയും സംസ്ഥാന സർക്കാർ ക്രമീകരിക്കുമെന്നും മമത ഉറപ്പുനൽകി. അപകടത്തിൽ മരിച്ച പശ്ചിമ ബംഗാൾ സ്വദേശികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്നും അറിയിച്ചു. പ്രാദേശിക ടൗൺഹാളിൽ വച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരുമായി മുഖ്യമന്ത്രി സംസാരിച്ചു. പരിക്കേറ്റ പശ്ചിമ ബംഗാൾ സ്വദേശികളെ തിരികെ നാട്ടിൽ എത്തിക്കാൻ സഹായിക്കുമെന്നും ഉറപ്പ് നൽകി.

തുടർന്ന് മമത സോറോ ആശുപത്രിയിലെത്തി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. റെയിൽവേ മന്ത്രാലയത്തെ കേന്ദ്രസർക്കാർ അവഗണിക്കുകയാണെന്നും മമത ആരോപിച്ചു. റെയിൽവേക്കായി പ്രത്യേക ബജറ്റ് തയ്യാറാക്കാത്തത് ഇതിന് ഉദാഹരണമായി ഉയർത്തിക്കാട്ടുകയും ചെയ്‌തു. റെയിൽവേയ്‌ക്കിടയിൽ ഏകോപനമില്ലെന്നും മമത വിമർശിച്ചു.

അപകടത്തിന്‍റെ നടുക്കവും ദുഃഖവും മമത ബാനർജി ട്വിറ്ററിൽ രേഖപ്പെടുത്തിയിരുന്നു. ഷാലിമാർ-കൊറോമണ്ഡൽ എക്‌സ്‌പ്രസ് ബാലസോറിന് സമീപം ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച സംഭവത്തിന്‍റെ നടുക്കത്തിലാണ് താൻ. 033- 22143526/ 22535185 എന്ന നമ്പറുകളിൽ തങ്ങളുടെ എമർജൻസി കൺട്രോൾ റൂം ഒരേസമയം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും സഹായത്തിനുമുള്ള എല്ലാ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഒഡിഷ സർക്കാരുമായും റെയിൽവേ അധികൃതരുമായും സഹകരിക്കുന്നതിനും രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്നതിനുമായി തങ്ങളുടെ 5-6 അംഗ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നുമാണ് മമത ബാനർജി ട്വിറ്ററിൽ കുറിച്ചത്.

നാടിനെ നടുക്കി ട്രെയിൻ ദുരന്തം : ഒഡിഷയിലെ ബാലസോറിൽ വെള്ളിയാഴ്‌ച രാത്രിയാണ് ട്രെയിൻ അപകടം ഉണ്ടായത്. മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. രാത്രി 7.20ഓടെയാണ് ആദ്യത്തെ ട്രെയിന്‍ പാളം തെറ്റിയത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് ട്രെയിനിലേക്ക് ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിന്‍റെ ആഘാതത്തിൽ കോറോമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികൾ തെറിച്ച് നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിൽ പതിച്ചു. സംഭവത്തിൽ 288 പേർ മരിക്കുകയും 900ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ് സ്‌റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍ററിന്‍റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.

സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു എന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും റെയിൽവേ മന്ത്രി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇത് കൂടാതെ, മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു.

Also read : ഒഡിഷ ട്രെയിന്‍ ദുരന്തം: രക്ഷപ്രവർത്തനം പൂർത്തിയായതായി റെയില്‍വേ മന്ത്രാലയം, ഡോക്‌ടര്‍മാരുടെ സംഘത്തെ അയച്ച് ആരോഗ്യമന്ത്രാലയവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.