ETV Bharat / bharat

മമത ബാനര്‍ജി നാളെ ചെന്നൈയില്‍; സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തിയേക്കും - ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

2024 ഓടെ രാജ്യത്തെ മുഴുവന്‍ പ്രാദേശിക സഖ്യങ്ങളും ഒന്നിച്ച് പോരാടാനും ബിജെപിയെ പരാജയപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് മമത ബാനര്‍ജി

Mamata Banerjee likely to meet Stalin in Chennai tomorrow  മമത ബാനര്‍ജി  മമത ബാനര്‍ജി നാളെ ചെന്നൈയില്‍  കൊല്‍ക്കത്ത വാര്‍ത്തകള്‍  ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി  തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍
മമത ബാനര്‍ജി നാളെ ചെന്നൈയില്‍; സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തിയേക്കും
author img

By

Published : Nov 1, 2022, 2:24 PM IST

കൊല്‍ക്കത്ത: ചെന്നൈ സന്ദര്‍ശനത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നാളെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തിയേക്കും. തമിഴ്‌നാട് സ്വദേശിയായ ബംഗാള്‍ ഗവര്‍ണര്‍ ല ഗണേശന്‍റെ കുടുംബ ചടങ്ങില്‍ പങ്കെടുക്കാനായി നാളെ ചെന്നൈയിലെത്തുമ്പോഴാണ് കൂടിക്കാഴ്‌ച. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യം സംബന്ധിച്ച് ചര്‍ച്ചയുണ്ടാകും.

2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തിന് പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ചും കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചകളുണ്ടാകും. മുന്‍പും തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മറ്റ് പ്രാദേശിക പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നിരുന്നാലും കൂടിക്കാഴ്‌ചയെ ചൊല്ലി വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പൊരുതണമെന്ന് മമത ബാനർജി നേരത്തെ ആഹ്വാനം ചെയ്‌തിരുന്നു. ''2024 ഓടെ രാജ്യത്തെ മുഴുവന്‍ പ്രാദേശിക സഖ്യങ്ങളും ഒന്നിച്ച് പോരാടാനും ബിജെപിയെ പരാജയപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നു'' എന്ന് മമത പറഞ്ഞിരുന്നു. എന്നാൽ മമതയും സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്‌ചയുടെ വാർത്ത പുറത്ത് വന്നതോടെ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ രംഗത്തെത്തി.

തൃണമൂല്‍ കോണ്‍ഗ്രസ്, മുഖ്യമന്ത്രി സ്റ്റാലിനെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ എത്തിച്ച് മുമ്പ് മഹാസഖ്യം രൂപീകരിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ആ മഹാസഖ്യം ഇപ്പോള്‍ നിലവിലില്ലെന്നും മജുംദാര്‍ പറഞ്ഞു. അതേസമയം മജുംദാറിന്‍റെ പരാമർശങ്ങളോട് തൃണമൂൽ കോൺഗ്രസ് വക്താവ് തപസ് റോയ് ശക്തമായി പ്രതികരിച്ചു. രണ്ട് രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്‌ച നടത്തുന്നത് ബിജെപിയെ ഭയപ്പെടുത്തുകയാണെന്നും അതാണ് ഇത്തരം വിമര്‍ശനങ്ങളുമായി രംഗത്തിറങ്ങുന്നതെന്നും തപസ് റോയ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.