ETV Bharat / bharat

Malti Marie Enjoying Nick Jonas Music പിങ്ക് ഹെഡ്‌ഫോണും വച്ച് നിക്കിന്‍റെ പാട്ട് ആസ്വദിച്ച് മാല്‍തി; മകളുടെ നെറുകയില്‍ ചുംബിച്ച് അച്ഛന്‍ - പ്രിയങ്ക ചോപ്ര

Malti Marie enjoying Nick performance : ജൊനാസ് സഹോദരങ്ങളുടെ സംഗീത പരിപാടിക്ക് പ്രിയങ്ക ചോപ്ര, മകള്‍ മാല്‍തിയെയും കൂടെ കൂട്ടിയിരുന്നു. അച്ഛന്‍റെ പ്രകടനം ആസ്വദിക്കുന്ന മാല്‍തിയുടെ ചിത്രങ്ങളും വീഡിയോകളുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

Priyanka Chopra  Nick Jonas  Priyanka Chopra and Nick Jonas  Malti Marie  Malti Marie Nick Jonas  Nick Jonas concert  Malti Marie at nick jonas concert  Malti Marie at nick jonas show  joe jonas malti marie  നിക്കിന്‍റെ പാട്ട് ആസ്വദിച്ച് മാല്‍തി  ജൊനാസ് സഹോദരങ്ങളുടെ സംഗീത പരിപാടി  പ്രിയങ്ക ചോപ്ര  മകള്‍ മാല്‍തി
Malti Marie enjoying Nick Jonas music
author img

By ETV Bharat Kerala Team

Published : Oct 14, 2023, 4:33 PM IST

തന്‍റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെല്ലാം ഗ്ലോബല്‍ ഐക്കണ്‍ താരം പ്രിയങ്ക ചോപ്ര (Priyanka Chopra) സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്. ഭര്‍ത്താവ് നിക്ക് ജൊനാസ് (Nick Jonas) അടങ്ങുന്ന ജൊനാസ് സഹോദരങ്ങളുടെ സംഗീത പരിപാടിയില്‍ (Jonas Brothers concert) പ്രിയങ്ക തന്‍റെ മകള്‍ മാല്‍തി മേരിയെയും (Malti Marie) കൂടെ കൂട്ടിയിരുന്നു.

ഇപ്പോഴിതാ അച്ഛന്‍ നിക്ക് ജൊനാസിന്‍റെ പ്രകടനം ആസ്വദിക്കുന്ന മാല്‍തിയുടെ ചിത്രങ്ങളും വീഡിയോകളും ആണിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ജൊനാസ് ബ്രദേഴ്‌സിന്‍റെ സംഗീത പരിപാടിയില്‍ നിന്നുള്ള നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മുന്‍ നിരയില്‍ നിന്ന് സംഗീത പരിപാടി ആസ്വദിക്കുകയാണ് പ്രിയങ്കയും മകള്‍ മാല്‍തിയും.

  • \

Also Read: 'നിന്‍റെ കരച്ചിൽ അവന്‍റെ ഹൃദയത്തെ തകർക്കും... നിക്കിനെ കിട്ടിയത് ഭാഗ്യമായി കരുതുന്നു'; കുറിപ്പുമായി പ്രിയങ്ക ചോപ്ര

സ്‌റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ നിക്ക് മകള്‍ മാല്‍തിയെയും പ്രിയങ്കയെയും അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ 'വെന്‍ യു ലുക്ക് മീ ഇന്‍ ദി ഐയ്‌സ്‌' എന്ന ഗാനമാണ് നിക്ക് ആലപിക്കുന്നത്. മാല്‍തിയുടെ കയ്യില്‍ പിടിച്ച് മകളുടെ നെറുകയില്‍ ചുംബിക്കാനായി നിക്ക് അടുത്തു വരുമ്പോള്‍ പ്രിയങ്ക ചോപ്രയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു.

പിങ്ക് നിറമുള്ള വണ്‍ പീസ് വേഷത്തിലാണ് പ്രിയങ്ക പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഈ ഔട്ട്‌ഫിറ്റില്‍ പ്രിയങ്ക വളരെ സുന്ദരിയായി കാണപ്പെട്ടു. ഒരു സ്ലിംഗ് ബാഗും താരം കയ്യില്‍ കരുതിയിരുന്നു. മകള്‍ മാല്‍തിയെ വെള്ള നിറമുള്ള വേഷമാണ് പ്രിയങ്ക അണിയിച്ചത്. ഒപ്പം ഒരു പിങ്ക് നിറമുള്ള ഹെഡ്‌ഫോണും മാല്‍തിയുടെ കുഞ്ഞു ചെവികളില്‍ അണിഞ്ഞിരുന്നു.

നിക്കിന്‍റെ പ്രകടനത്തിന് കൈ വീശുകയും കയ്യടിച്ച് പിന്തുണയ്‌ക്കും ചെയ്യുകയാണ് മാല്‍തി. ഇതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മറ്റൊരു വീഡിയോയില്‍ അമ്മാവന്‍ ജോ ജൊനാസിന് ഹൈ ഫൈവ് നല്‍കുന്ന മാല്‍തിയെയാണ് കാണാനാവുക.

Also Read: Priyanka Chopra with Malti 'എവിടെ പോയാലും അവളും അവളുടെ ഗണപതിയും ഞങ്ങള്‍ക്കൊപ്പം'; മകളുടെ ഗണേശ ചതുര്‍ത്ഥി ആഘോഷ ചിത്രങ്ങളുമായി പ്രിയങ്ക

ജൊനാസ് സഹോദരങ്ങളുടെ വീഡിയോകള്‍ക്ക് പിന്നാലെ കമന്‍റുകളുമായി ആരാധകരും ഒഴുകിയെത്തി. ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി ആരാധകര്‍ കമന്‍റ് ബോക്‌സുകള്‍ നിറച്ചു.

'ആ പിങ്ക് വേഷത്തില്‍ പ്രിയങ്ക വളരെ സുന്ദരിയാണ്.' -ഒരാള്‍ കുറിച്ചു. 'ആവ്!! സോ സ്വീറ്റ്! അങ്കിള്‍ ജോ എന്ത് സ്വീറ്റാണ്.'-മറ്റൊരാള്‍ കുറിച്ചു. 'ആവ്, അവൾക്ക് (മാൾതി) ഈ രാത്രിയില്‍ കുടുംബത്തിൽ നിന്നുള്ള എല്ലാ സ്നേഹവും ലഭിച്ചു. മാല്‍തിയാണ് ആകര്‍ഷണ കേന്ദ്രം. പ്രിയങ്ക വളരെ ഗംഭീരമാണ്.' -ഇപ്രകാരമാണ് മറ്റൊരാള്‍ കുറിച്ചത്.

അമേരിക്കന്‍ റൊമാന്‍റിക് കോമഡി 'ലവ് എഗെയിന്‍' (Love Again), ഒടിടി റിലീസായ 'സിറ്റാഡെല്‍' (Citadel) എന്നിവയാണ് പ്രിയങ്കയുടെ ഏറ്റവും പുതിയ പ്രോജക്‌ടുകള്‍.

Also Read: Priyanka Chopra Drops Malti Marie's Adorable Pictures : സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്ന മകള്‍ മാല്‍തിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.