ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ നാമനിർദേശ പത്രിക സമർപ്പിച്ചു. പാർട്ടി അവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് ഖാർഗെ നേരത്തെ വ്യക്തമാക്കിയിരുന്നു. ശശി തരൂരും ഖാർഗെയും തമ്മിലാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള പോരാട്ടം.
-
#CongressPresidentElection | Senior Congress leader & LoP Rajya Sabha Mallikarjun Kharge files his nomination for the post of Congress president pic.twitter.com/ru2iWNMmzR
— ANI (@ANI) September 30, 2022 " class="align-text-top noRightClick twitterSection" data="
">#CongressPresidentElection | Senior Congress leader & LoP Rajya Sabha Mallikarjun Kharge files his nomination for the post of Congress president pic.twitter.com/ru2iWNMmzR
— ANI (@ANI) September 30, 2022#CongressPresidentElection | Senior Congress leader & LoP Rajya Sabha Mallikarjun Kharge files his nomination for the post of Congress president pic.twitter.com/ru2iWNMmzR
— ANI (@ANI) September 30, 2022
അവസാന ദിവസമായ ഇന്ന്(സെപ്‌റ്റംബര്‍ 30) ഉച്ചയോടെയാണ് ഇരുനേതാക്കളും അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള മധുസൂദൻ മിസ്‌ത്രിക്ക് പത്രിക നൽകിയത്. പാർട്ടി നേതാക്കളായ അശോക് ഗെഹ്‌ലോട്ട്, ദിഗ്‌വിജയ സിങ്, പ്രമോദ് തിവാരി, പിഎൽ പുനിയ, എകെ ആന്‍റണി, പവൻ കുമാർ ബൻസാൽ, മുകുൾ വാസ്‌നിക് എന്നിവരും ഖാർഗെയെ പിന്തുണച്ചു. ജി 23 നേതാക്കളായ ആനന്ദ് ശർമ, മനീഷ് തിവാരി എന്നിവരുടെയും പിന്തുണ ഖാർഗെക്കാണ്.
-
Delhi | Ten Congress leaders have backed party leader Mallikarjun Kharge's nomination for the post of Congress president pic.twitter.com/dAOZI3s89d
— ANI (@ANI) September 30, 2022 " class="align-text-top noRightClick twitterSection" data="
">Delhi | Ten Congress leaders have backed party leader Mallikarjun Kharge's nomination for the post of Congress president pic.twitter.com/dAOZI3s89d
— ANI (@ANI) September 30, 2022Delhi | Ten Congress leaders have backed party leader Mallikarjun Kharge's nomination for the post of Congress president pic.twitter.com/dAOZI3s89d
— ANI (@ANI) September 30, 2022
മുതിർന്ന നേതാവ് ദിഗ് വിജയ് സിങ് മത്സരരംഗത്തുണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ അവസാന നിമിഷമാണ് ദിഗ് വിജയ് പിന്മാറിയതും മല്ലികാർജുൻ ഖാർഗെ രംഗത്തെത്തിയതും. ഒക്‌ടോബർ 17നാണ് തെരഞ്ഞെടുപ്പ്.