ETV Bharat / bharat

'മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്മാറണം;' പ്രസിഡന്‍റ് മുഹമ്മദ് മുയിസു - ഇന്ത്യ മാലിദ്വീപ്

Maldives Asks India to Withdraw Troops : മാലിദ്വീപ് ചെറുതായിരിക്കാം പക്ഷേ അത് മറ്റുള്ള രാജ്യങ്ങൾക്ക് ഭീഷണിപ്പെടുത്താനുള്ള ലൈസൻസായി നൽകുന്നില്ല മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു

withdraw indian troops Maldives  ഇന്ത്യൻ സൈന്യം മാലിദ്വീപ്  ഇന്ത്യ മാലിദ്വീപ്  Maldives Asks India Withdraw Troops
Maldives Asks India to Withdraw Troops
author img

By ETV Bharat Kerala Team

Published : Jan 14, 2024, 7:42 PM IST

ന്യൂഡൽഹി : മാലിദ്വീപിൽ നിന്ന് ഇന്ത്യക്ക് സൈന്യത്തെ പിൻവലിക്കാൻ മാർച്ച് 15 വരെ സമയ പരിധി നിശ്ചയിച്ച് മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു. പുതിയ കണക്കുകൾ പ്രകാരം 88 ഇന്ത്യൻ സൈനികരാണ് മാലിദ്വീപിൽ ഉള്ളത്. മാർച്ച് 15 നകം ഇവരെ പിൻവലിക്കാനാണ് പ്രസിഡന്‍റ് മുയിസുന്‍റെ ഔദ്യോഗികമായ നിർദേശമെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് പബ്ലിക്ക് പോളിസി സെക്രട്ടറി അബ്‌ദുല്ല നസിം ഇബ്രാഹിം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു (Maldives Asks India to Withdraw Troops) . ഇന്ത്യൻ സൈനികർ മാലിദ്വീപിൽ തങ്ങരുത് എന്നാണ് മാലിദ്വീപ് പ്രസിഡന്‍റിന്‍റെയും ഭരണകൂടത്തിന്‍റെയും നയം.

ലക്ഷ്യദ്വീപ് ടൂറിസം പ്രോത്സാഹിപ്പാക്കാനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലിദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്,അബ്‌ദുള്ള മഹ്സും മജീദ് എന്നിവർ നടത്തിയ പരാമർശം വളരെയേറെ വിവാദമായിരുന്നു. തുടർന്ന് മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു ഇവരെ സസ്‌പെൻഡ് ചെയ്‌തു. ഈ അപകീർത്തിപരമായ വിവാദ പരാമർശ വാർത്തകൾക്ക് പിന്നാലെയാണ് ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന ശക്തമായ ആവശ്യവുമായി മാലിദ്വീപ് ഭരണകൂടം രംഗത്തെത്തിയത് . മാലിദ്വീപും ഇന്ത്യയും സൈനികരെ പിൻവലിക്കാനുള്ള ചർച്ചകൾക്കായി ഉന്നതതല കോർ ഗ്രൂപ്പ് രൂപീകരിച്ചു. ഇന്ന് രാവിലെ ( ജനുവരി 14 ഞായർ ) മാലെയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്താണ് യോഗം ചേർന്നത്.

യോഗത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാറും പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇന്ത്യൻ സർക്കാർ ഈ മാധ്യമ റിപ്പോർട്ടിൽ പ്രതികരണം അറിയിക്കുകയോ ഈ കാര്യം സ്ഥിരീകരിക്കുകയോ ചെയ്‌തിട്ടില്ല. മാർച്ച് 15നകം ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാനുള്ള അഭ്യർത്ഥനയാണ് യോഗത്തിന്‍റെ പ്രധാന അജണ്ടയെന്ന് അബ്‌ദുല്ല നസിം ഇബ്രാഹിം പറഞ്ഞു.

2023 നവംബറിലാണ് മാലിദ്വീപ് പ്രസിഡന്‍റായി മുഹമ്മദ് മുയിസു സത്യപ്രതിജ്ഞ ചെയ്‌തത്. ഇപ്പോൾ തന്‍റെ രാജ്യത്തുനിന്ന് ഇന്ത്യൻ സൈനിക ഉദ്യോദസ്ഥരെ പിൻവലിക്കാൻ ശക്തമായി അഭ്യർത്ഥന നടത്താൻ മാലിദ്വീപ് ജനത തനിക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് മുഹമ്മദ് മുയിസു പറഞ്ഞു.

റഷ്യയ്‌ക്ക് (Russia) പിന്നാലെ മാലിദ്വീപിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. ചൈനീസ് (China) സഞ്ചാരികൾ ആണ് മൂന്നാമത്. തന്‍റെ ചൈനാ സന്ദർശനത്തിന് ശേഷം പ്രസിഡന്‍റ് മുയിസു ഇന്ത്യക്കെതിരെ വലിയ പരാമർശം നടത്തി. ഒരു രാജ്യത്തിന്‍റെയും പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു ഞങ്ങൾ ചെറുതായിരിക്കാം പക്ഷേ അത് മറ്റുള്ളവർക്ക് ഞങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസായി നൽകുന്നില്ല. മരുന്നുകളും അവശ്യവസ്‌തുക്കളും ഇറക്കുമതിചെയ്യാൻ ഇന്ത്യയെ ആശ്രയിക്കുന്നതിൽ കുറവുവരുത്തുമെന്ന് മുയിസു പറഞ്ഞു.

മാലിദ്വീപ് ആരുടെയും വീട്ടുമുറ്റത്തല്ല. ഇത് സ്വാതന്ത്യവും പരമാധികാരവുമുള്ള രാജ്യമാണ്. വലിപ്പം നോക്കാതെ ഒരു രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ സ്വാധീനം ചെലുത്താൻ മറ്റൊരു രാജ്യത്തിന് അവകാശമില്ലെന്നും മുയിസു പറഞ്ഞു.

Also read : മാലദ്വീപ് മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യ അനുകൂല പാർട്ടിക്ക് വിജയം; ഭരണപക്ഷത്തിന് കനത്ത തിരിച്ചടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.