നാഗ്‌പൂര്‍ : അമിത വേഗതയിൽ ഓടുന്ന കാറിൽ സാഹസിക പ്രകടനം നടത്തിയ ഏഴ് യുവാക്കളെ അറസ്റ്റ് ചെയ്‌ത് മഹാരാഷ്ട്ര പൊലീസ്. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനാണ് യുവാക്കള്‍ സാഹസിക പ്രകടനം നടത്തിയത്.
വീഡിയോ വൈറലായി മണിക്കൂറുകൾക്കകം യുവാക്കളെ പൊലീസ് പിടികൂടുകയായിരുന്നു. മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.